• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ്സി വിളിക്കുന്നു: 45 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, അറിയേണ്ട കാര്യങ്ങൾ

Google Oneindia Malayalam News

വിവിധ വകുപ്പുകളിലായി 45 ഒഴിവുകളിലേക്ക് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ റിക്രൂട്ട്മെന്റ് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഒഴിവുകളുണ്ട്. പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഡിസംബർ 1 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)

ഹൈസ്‌കൂള്‍ ടീച്ചര്‍ ( ഗണിതശാസ്ത്രം ), ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം), ഫിറ്റര്‍ കാര്‍ഷിക വികസന ക്ഷേമവകുപ്പ്.

'അന്ന് സ്ത്രീകൾ മാറ് മറക്കില്ല,അങ്ങനെ ഇപ്പോൾ സിനിമ എടുക്കാൻ പറ്റുമോ?മരക്കാർ ലാലിന്റെ സ്പിരിറ്റ്''അന്ന് സ്ത്രീകൾ മാറ് മറക്കില്ല,അങ്ങനെ ഇപ്പോൾ സിനിമ എടുക്കാൻ പറ്റുമോ?മരക്കാർ ലാലിന്റെ സ്പിരിറ്റ്'

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്)വ്യാവസായിക പരിശീലനം, റേഡിയോഗ്രാഫര്‍ ഗ്രേഡ് II ആരോഗ്യം, ഇലക്ട്രീഷ്യന്‍ ഭൂജലവകുപ്പ്, പ്ലാന്റ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍)കേരള സ്റ്റേറ്റ് കോഓപ്പറേറ്റിവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്, ജൂനിയര്‍ അസിസ്റ്റന്റ്‌കേരള സ്റ്റേറ്റ് കോഓപ്പറേറ്റിവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്, ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് II കേരള സംസ്ഥാന പട്ടികജാതി / വര്‍ഗ വികസന കോര്‍പ്പറേഷന്‍ ക്ലിപ്തം, സെക്യൂരിറ്റി അസിസ്റ്റന്റ്‌ കേരള അഗ്രോ മെഷീനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഫീല്‍ഡ് ഓഫീസര്‍ കേരള സ്റ്റേറ്റ് കോഓപ്പറേറ്റിവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്, പ്യൂണ്‍ / അറ്റന്‍ഡര്‍ കേരള സ്റ്റേറ്റ് കോഓപ്പറേറ്റിവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്, ഓഫ് സെറ്റ് പ്രിന്റിങ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് II അച്ചടിവകുപ്പ്, ബയോളജിസ്റ്റ് കാഴ്ചബംഗ്ലാവും മൃഗശാലയും,

അറിയിപ്പ്

24-11-2021 മുതൽ 26-11-2021 വരെ ഇടുക്കി ജില്ലാ ഓഫീസിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചതായി അറിയിക്കുന്നു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. ആസ്ഥാന ഓഫീസിലേയും മേഖലാ ഓഫീസുകളിലേയും മറ്റ് ജില്ലാ ഓഫീസുകളിലേയും അഭിമുഖത്തിന് മാറ്റമില്ല എന്നുകൂടി അറിയിക്കുന്നു.

സീറ്റ് ഒഴിവ്

ഐ എച്ച് ആര്‍ ഡി യുടെ കീഴിലുള്ള കല്ലൂപ്പാറ എഞ്ചിനീയറിങ്ങ് കോളേജില്‍ ഒന്നാം വര്‍ഷ ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്ങ് (സൈബര്‍ സെക്യൂരിറ്റി), ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങ് ബ്രാഞ്ചുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. കീം (മെയിന്‍ ആന്റ് സപ്ലിമെന്ററി) റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ ബി ടെക് പ്രവേശനത്തിന് പരിഗണിക്കും. താല്‍പര്യമുള്ളവര്‍ റാങ്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0469-2677890, 8547005034, 9447402630.

Recommended Video

cmsvideo
  ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

  ഗസ്റ്റ് അധ്യാപക നിയമനം

  കോട്ടയം:പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അപ്ലൈഡ് സയൻസ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു.

  യു ജി.സി യോഗ്യതയുള്ളവർ നവംബർ 24 രാവിലെ 9.30ന് അസൽ സർട്ടിഫിക്കറ്റ് ,ബയോഡേറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം . കൂടുതൽ വിവരങ്ങൾ www.rit.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും .ഫോൺ: 0481 2506153, 2507763

  പ്രവാസി കമ്മീഷനിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ

  പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷനിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒരു താത്കാലിക ഒഴിവിലേക്ക് (ദിവസവേതനം) അപേക്ഷ ക്ഷണിച്ചു.

  പ്രീഡിഗ്രി/പ്ലസ്ടു, സർക്കാർ/സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡേറ്റ എൻട്രി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ). രണ്ട് വർഷത്തെ ടൈപ്പ് റൈറ്റിംഗ് പരിചയം (ഇംഗ്ലീഷും, മലയാളവും) യോഗ്യതയുള്ളവർ അപേക്ഷ, സർട്ടിഫിക്കറ്റുകൾ, പ്രായോഗികാനുഭവ യോഗ്യതാപത്രം എന്നിവ സഹിതം തിരുവനന്തപുരം തൈക്കാടുള്ള കമ്മീഷൻ ഓഫീസിൽ 24 ന് രാവിലെ 10 മണിക്ക് ഹാജരാകണമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനം നടക്കുന്നതുവരെയായിരിക്കും ഈ നിയമനം.

  English summary
  JOB: Applications are invited for PSC 45 posts, Everything You Need to Know
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X