ന്യൂട്രീഷ്യനിസ്റ്റ്, ക്ലിനിക്കല്‍ സെക്കോളജിസ്റ്റ്, പ്രോജക്റ്റ് ഓഫീസർ: തൊഴിൽ അവസരങ്ങൾ അറിയാം
വനിത ശിശു വികസന വകുപ്പിനു കീഴിലെ ന്യൂട്രീഷന്‍ ആന്റ് പാരന്റങ് ക്ലിനിക്കില്‍ ഒഴിവുള്ള ന്യൂട്രീഷ്യനിസ്റ്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍, പേരാവൂര്‍ ബ്ലോക്ക് എന്നിവിടങ്ങളില്‍ ഓരോ ഒഴിവുകളാണുള്ളത്. എംഎസ്‌സി ന്യൂട്രീഷന്‍ /ഫുഡ് സയന്‍സ് /ഫുഡ് ആന്റ് ന്യൂട്രീഷന്‍ ക്ലിനിക്/ന്യൂട്രീഷന്‍. ആശുപത്രി പ്രവര്‍ത്തന പരിചയം/ഡയറ്റ് കൗണ്‍സിലിങ്, ന്യൂട്രീഷണല്‍ അസസ്‌മെന്റ്/പ്രഗ്നന്‍സി കൗണ്‍സിലിങ്, ലാക്ടേഷന്‍ കൗണ്‍സിലിങ്/തെറാപ്പിക് ഡയറ്റിങ് എന്നിവയില്‍ ആറ് മാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 21-41.
സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകള്‍ സഹിതമുള്ള അപേക്ഷ ജനുവരി 15 ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍, സിവില്‍ സ്റ്റേഷന്‍ കണ്ണൂര്‍ -670002 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ അടുത്തുള്ള ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും.
അഖിലേഷും, അരവിന്ദ് കേജ്രിവാളും ഒന്നിക്കില്ല; ഉത്തര്‍പ്രദേശില്‍ ഇത്തവണ തീ പാറും പോരാട്ടം
വാക്ക്- ഇന്‍- ഇന്റര്‍വ്യൂ
ആലപ്പുഴ: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതി- കമ്മ്യൂണിറ്റി റീഹാബിലിറ്റേഷന്‍ വിഭാഗത്തില്‍ പ്രോജക്റ്റ് ഓഫീസറെയും മാവേലിക്കര വിമുക്തി ഡി അഡിക്ഷന്‍ സെന്ററില്‍ ക്ലിനിക്കല്‍ സെക്കോളജിസ്റ്റിനെയും നിയമിക്കുന്നു.
മെഡിക്കല്‍ ആന്‍ഡ് സോഷ്യല്‍ വര്‍ക്ക് പ്രത്യേക വിഷയമായുള്ള എം.എസ്. ഡബ്യു യോഗ്യതയുള്ളവരെയാണ് പ്രോജക്ട് ഓഫീസര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്. ശമ്പളം- 28,955 രൂപ . ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ പരിഗണിക്കപ്പെടുന്നതിന് എം.ഫില്‍/ ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.ജി.ഡി.സി.പിയും ആര്‍.സി.ഐ രജിസ്‌ട്രേഷനും. ശമ്പളം- 39,500. രണ്ട് തസ്തികള്‍ക്കും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
യോഗ്യതാ രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം ഡിസംബര്‍ 30ന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസ് ( ആരോഗ്യം ) കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ : 0477 2251650.
നോര്‍ക്കറൂട്ട്‌സ് വിദേശ ഭാഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
ജപ്പാന്‍ , ജര്‍മ്മനി , ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ രൂപപ്പെട്ടിരിക്കുന്ന പുതിയ തൊഴില്‍ സാധ്യതകളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് അസാപ്പുമായി ചേര്‍ന്ന് ആവിഷ്‌കരിച്ചിരിക്കുന്ന വിദേശഭാഷാ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജാപ്പനീസ്, ജര്‍മ്മന്‍, ഇംഗ്ലീഷ് ( ഐ .ഇ .എല്‍. ടി .എസ്, ഒ. ഇ. ടി), ഫ്രഞ്ച് എന്നീ ഭാഷകളിലാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്.
50 ശതമാനം ഫീസ് സബ്സിഡിയോടെ നടത്തിവരുന്ന ജാപ്പനീസ് , ജര്‍മ്മന്‍ , ഫ്രഞ്ച് ഭാഷാപ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കാന്‍ ചുവടെ കാണുന്ന ലിങ്കുകള്‍ സന്ദര്‍ശിക്കുക. അവസാന തീയതി : ഡിസംബര്‍ 25 .
പ്രോജക്ട് അസിസ്റ്റന്റ് നിയമനം
ആലപ്പുഴ : കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 2022 ജനുവരി മുതല്‍ മൂന്നു മാസത്തേക്കാണ് നിയമനം. യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോറുടെയോ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡിന്റെയോ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ്/ ബിരുദവും കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിപ്ലോമയയും/ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍. പ്രായം ജനുവരി ഒന്നിന് 18നും 30നും മധ്യേ.
അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 10നകം സെക്രട്ടറി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്, എസ്.എന്‍.പുരം പി.ഒ. എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കണം. ഫോണ്‍: 0478 2862445