എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ തൊഴില്‍ നേടാം; 180 ഒഴിവുകള്‍
കൊച്ചി: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ തൊഴില്‍ നേടാം. ജൂനിയര്‍ എക്‌സിക്യൂട്ടീവ് ആയാണ് അവസരം. 180 ഒഴിവുകളുണ്ട്. 2019 ല്‍ ഗേറ്റ് നേടിയവര്‍ക്കാണ് അവസരം. ഓണ്‍ലൈനായാണ്അപേക്ഷിക്കേണ്ടത്. സെപ്‌തെബര്‍ 2 വരെ അപേക്ഷിക്കാം.
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എന്‍ജിനീയറിംഗ് -സിവില്‍)- 15 ഒഴിവുകളാണുള്ളത്. സിവില്‍ എഞ്ചിനീയറിംഗ് ടെക്‌നോളജിയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത.
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എന്‍ജിനീയറിംഗ് -ഇലക്ട്രിക്കല്‍)-15 ഒഴിവ്- ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്/ ടെക്‌നോളജിയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത.
ജൂനിയര്‍ എക്‌സിക്യൂട്ടീവ്(ഇലക്ടോണിക്‌സ്)-150 ഒഴിവ്. ഇലക്ട്രോണിക്‌സ്/ ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍( ഇലക്ടോണിക്‌സ് സ്‌പെഷ്യലൈസേഷന്‍) എന്‍ജിനീയറിംഗ്/ ടെക്‌നോളജിയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം.
27 വയസാണ് പ്രായപരിധി. അര്‍ഹരായവര്‍ക്ക് ചട്ടപ്രകാരം ഇളവ് അനുവദിക്കും.
300 രൂപയാണ് അപേക്ഷാഫീസ്. ഓണ്‍ലൈനായാണ് ഫീസ് അടക്കേണ്ടത്. പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസ് ഇല്ല.
ഐബിപിഎസ് പൊതു പരീക്ഷകളുടെ വിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട്. പ്രൊബേഷനറി ാെഫീസര്‍/ മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്കാണ് നിയമനം. വിവിധ ബാങ്കുകളിലായി 1417 ഒഴിവുകള്‍ ഉണ്ട്. ബിരുദധാരികള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.
ചൈനയില്‍ മുസ്ലിം പള്ളി തകര്‍ത്ത് സര്‍ക്കാര്‍ കക്കൂസ് പണിതു; മദ്യഷാപ്പും അടിവസ്ത്ര ഫാക്ടറിയും
കോണ്‍ഗ്രസില്‍ മാറ്റം വേണം, 100 നേതാക്കള്‍ സോണിയയെ കാണും, രാഹുലിലേക്ക്... വെളിപ്പെടുത്തല്‍!!
ചരടുവലിച്ചത് ബിജെപി; 'സജ്ഞയ് ജാ കോണ്‍ഗ്രസ് അംഗമല്ല'; വിശദീകരണവുമായി പാര്‍ട്ടി