കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളം 21,700 മുതൽ 69,100 വരെ; ഇന്റലിജൻസ് ബ്യൂറോയിൽ നിരവധി ഒഴിവുകൾ

ഇന്റലിജന്‍സ് ബ്യൂറോയില്‍ അടക്കം നിരവധി തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവസാന തീയതിക്ക് മുമ്പ് തന്നെ അപേക്ഷിക്കുക.

Google Oneindia Malayalam News
ib

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ 1,675 സെക്യൂരിറ്റി അസിസ്റ്റന്റ്/എക്‌സിക്യൂട്ടീവ്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്/ജനറൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് mha.gov.in അല്ലെങ്കിൽ ncs.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷാ നടപടികൾ ജനുവരി 28 ന് ആരംഭിക്കും, അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 17 ആണ്.മൊത്തം 1,675 പോസ്റ്റുകൾ നികത്തും, അതിൽ 1,525 സെക്യൂരിറ്റി അസിസ്റ്റന്റ്/എക്‌സിക്യൂട്ടീവും 150 മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്/ജനറൽ ഒഴിവുകളുമാണ്.

ഈ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥിക്ക് ഏറ്റവും കുറഞ്ഞ യോഗ്യത ക്ലാസ് 10 അല്ലെങ്കിൽ മെട്രിക്കുലേഷൻ ആണ്. ഉദ്യോഗാർത്ഥി പോസ്റ്റ് സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും പ്രാവീണ്യമുള്ളവരായിരിക്കണം. ശമ്പള സ്കെയിൽ ലെവൽ 3 (21700-69100 രൂപ) ആണ്. കൂടാതെ അനുവദനീയമായ കേന്ദ്ര സർക്കാർ അലവൻസുകളും ലഭിക്കും.

കരാർ നിയമനം
തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിൽ ഐസിഎംആർ പദ്ധതിയുടെ കീഴിലുള്ള വിആർഡിഎല്ലിലേക്ക് റിസർച്ച് സയന്റിസ്റ്റ് -1 (മെഡിക്കൽ) ഒരു വർഷത്തേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: എം ബി ബി എസ് / ബി ഡി എസ് / ബി വി എസ് സി ആൻഡ് എ എച്ച് അല്ലെങ്കിൽ ബി ഡി എസ് / ബി വി എസ് സി ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും. താൽപര്യമുളള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഇന്റർവ്യൂവിനായി ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുളള കാര്യാലയത്തിൽ ജനുവരി 31ന് രാവിലെ 11ന് ഹാജരാകണം. ഫോൺ: 0487 2200310, 2200319. വെബ്സൈറ്റ് : www.mctsr.org

വാക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ- കാർഡിയാക് അനസ്തേഷ്യ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. അനസ്‌തേഷ്യയിൽ എം.ഡി/ഡി.എൻ.ബിയും കാർഡിയാക് അനസ്‌തേഷ്യയിൽ ഡി.എമ്മും അല്ലെങ്കിൽ കാർഡിയാക് അനസ്തേഷ്യയിൽ പി.ഡി.സി.സിയോ എം.ഡി/ ഡി.എൻ.ബിയുമാണ് യോഗ്യത. 70,000 രൂപയാണ് പ്രതിമാസവേതനം. വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി രണ്ടിന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം.

കോൾ സപ്പോർട്ട് ഏജന്റ് ഇന്റേൺഷിപ്പ്

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിൽ തിരുവനന്തപുരം ടെക്‌നോപാർക്കിലുള്ള 181 വിമൻ ഹെൽപ്പ്‌ലൈൻ സെന്ററിലേക്ക് കോൾ സപ്പോർട്ട് ഏജന്റുമാരെ ഇന്റേൺഷിപ്പ് വ്യവസ്ഥയിൽ നിയോഗിക്കുന്നു. സോഷ്യൽ വർക്കിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം/നിയമത്തിലുള്ള ബിരുദം ആണ് യോഗ്യത. അപേക്ഷകൾ ഫെബ്രുവരി 4 നകം നൽകണം. വിശദവിവരങ്ങൾക്ക്: www.kswdc.org.

എയർപോർട്ട് മാനേജ്മെന്റ് കോഴ്സ് പ്രവേശനം

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററി ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് (DAM) പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യയോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്മെന്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തുന്നതാണ്. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്ആർസി ഓഫീസിൽ നിന്നും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പിഒ, തിരുവനന്തപുരം - 33. ഫോൺ നം: 0471-2325101, 9846033001. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15.

English summary
JOB: Salary 21,700 to 69,100; Many vacancies in Intelligence Bureau
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X