Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമ്മൂട്ടിയും മോഹൻലാലും അവർക്ക് ഇക്കിളിക്കഥകൾ പറഞ്ഞുകൊടുക്കുന്ന ടിനിയെ തിരുത്തിയില്ല';ശാന്തിവിള ദിനേശ്

താരസംഘടനയായ അമ്മയിലെ വിവാദങ്ങളിൽ തുറന്നടിച്ച് സംവിധായകൻ ശാന്തിവിള. സ്ത്രീകൾ ഭരണത്തിലേറിയതിന് പുകഴ്ത്തി നാളുകൾ കഴിയും മുൻപ് തന്നെ ഭരണസമിതി അംഗങ്ങൾ അമ്മയെ നശിപ്പിച്ചെന്നും സംഘടന അധഃപതിച്ച് പോയെന്നും ശാന്തിവിള കുറ്റപ്പെടുത്തി. യുട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം. വായിക്കാം

'മലയാളത്തിലെ പ്രശസ്തനായ നിർമാതാവ് എനിക്കൊരു ലെറ്റർ അയച്ചുതന്നു. അമ്മ പ്രസിഡന്റിന് എക്സിക്യൂട്ടീവ് അംഗമായ നീനാ കുറുപ്പ് അയച്ച ലെറ്റർ ആണത് .പോലീസ് സ്റ്റേഷനിലും വനിതാ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും വനിതയായ രാഷ്ട്രപതിക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അയക്കേണ്ട ഗുരുതരമായ ഒരു പരാതിയാണ് ഈ ലെറ്ററിൽ എഴുതിയിരിക്കുന്നത്. ഫാൻസി ഡ്രസ്സ് കോമ്പറ്റീഷന് പോകുന്ന യുകെജി പിള്ളരുടെ ലെവലിൽ ഡ്രസ്സ് ഇട്ട് എന്ത് ചോദിച്ചാലും ബെകളി ചിരി ചിരിച്ചു കാണിക്കുന്ന ഒരു ചുക്കനും ചുണ്ണാമ്പിനും കൊള്ളാത്ത പ്രസിഡന്റിന ആണോ നീനാ കുറുപ്പേ കത്ത് അയക്കേണ്ടത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അൻസിബ കാണിച്ച അത്രയെങ്കിലും ധീരത താങ്കൾ കാണിക്കണമായിരുന്നു.

santhil

കാണിച്ചില്ല ഈ അലവലാതിയും അവനെ പിന്തുണക്കുന്ന കൂറകളും ഉള്ള ഈ കമ്മിറ്റിയിൽ വോട്ട് വാങ്ങി ജയിച്ചു വന്ന ഞാനില്ല എന്ന് എഴുതി കൊടുക്കണ്ടേ നീന ക്കുറപ്പ്. ആത്മാഭിമാനമുള്ള മീശ വെച്ചതും ഇല്ലാത്തതുമായ ആരെങ്കിലും ഇവന്റെയൊക്കെ ഒപ്പം ഒരു സംഘടനയിൽ ഇരിക്കുമോ എന്നാണ് എനിക്ക് നീനയോട് ചോദിക്കാനുള്ളത്,നാണം തോന്നുന്നത് അവിടെയാണ്.

മമ്മൂട്ടിയും മോഹൻലാലും ഇതെല്ലാം അറിഞ്ഞിരിക്കും എന്നുള്ള കാര്യം ഉറപ്പാണ്. അവരുടെ എർത്തായി നിന്ന് അവർക്ക് ഇക്കളികതകൾ പറഞ്ഞു സുഖിപ്പിക്കുന്ന ടിനിയെ അവരും തിരുത്തിയില്ല എന്നുള്ള ഒരു വലിയ പാതകം അവരും ചെയ്തിട്ടുണ്ട്. ചങ്ങലക്ക് ഭ്രാന്തു പിടിച്ചാൽ എന്ത് ചെയ്യാനാകും.

നീന അയച്ച അമ്മയുടെ പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും അയച്ച കത്ത് വായിക്കാം.അമ്മ അസോസിയേഷൻറെ എക്സിക്യൂട്ടീവ് അംഗമായ ശ്രീ ടിനി ടോമിന്റെ ആവർത്തിച്ചുള്ള ദുർവ്യവഹാരം അംഗീകരിക്കാൻ ആകാത്തതുമായ പെരുമാറ്റം എന്നിവയെ സംബന്ധിച്ച് ഗൗരവമേറിയ ഒരു ഔദ്യോഗിക പരാതി സമർപ്പിക്കുന്നതിനാണ് ഈ കത്ത് എഴു എഴുതുന്നത്. 2026 ഫെബ്രുവരി 13ന് കൊച്ചിയിലെ റീജിയണൽ സ്പോർട്സ് സെന്ററിൽ അമ്മ കുടുംബസംഗമത്തിന്റെ റിഹേഴ്സലിനായി നിരവധി അംഗങ്ങളും എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റുള്ളവരും സന്നിഹിതരായിരിക്കേ ശ്രീ ടിനിടോം എന്നെ പരസ്യമായി അശ്ലീലവും അസഭ്യവും അപമാനകരവുമായ വാക്കുകൾ മലയാളം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചു .

അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ ആഴത്തിൽ അപമാനിക്കുകയും എൻറെ വ്യക്തിത്വത്തിനും ആത്മാഭിമാനത്തിനും ഗുരുതരമായ മുറിവേൽക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം കൈമുട്ടു മുറുക്കി ആക്രമണോത്സകനായ രീതിയിൽ എന്റെ നേരെ മുന്നേറുകയും എന്നെ ശാരീരികമായി ഭീഷണിപ്പെടുത്തുവാനും ആക്രമിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു .അവിടെ സന്നിഹിതരായ പലരും ഇതിനു സാക്ഷിയാണ്. അവർ പിടിച്ചുമാറ്റിയത് കാരണമാണ് അന്നേദിവസം ഞാൻ ശാരീരികമായി മർദ്ധിക്കപ്പെടാത്തത് എന്നതാണ് സത്യം.

ഇത്തരം പെരുമാറ്റം ഭീതിപ്പെടുത്തുന്നതും ഞെട്ടിപ്പിക്കുന്നതും ഒരു എക്സിക്യൂട്ടീവ് അംഗത്തിന് യോജിക്കാത്തതുമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്ന കാര്യവും നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ശ്രീ ശ്രീ ടിനി ടോം പല അവസരങ്ങളിലും നേരിട്ടും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയും പൊതുസ്ഥലങ്ങളിലുമായി മറ്റു പലരോടും അസഭ്യവും അപമാനകരവും വേദനിപ്പിക്കുന്നതുമായ ഭാഷകൾ ഉപയോഗിച്ചിട്ടുണ്ട്. ഇതിനു മുമപ് അദ്ദേഹത്തിൻറെ പരാമർശങ്ങൾ വ്യക്തികളെ മാത്രമല്ല അവരുടെ കുടുംബാംഗങ്ങളെയും അപമാനിക്കുന്ന തരത്തിലുള്ളതാണ്.

ഒരു സഹ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്തിന്റെ അംഗത്തിന്റെ മേൽ മതതീവ്രവാദത്തെയും മത പരിവർത്തന ശ്രമങ്ങളെയും അദ്ദേഹം ആരോപിക്കുന്നത് ഞാൻ വ്യക്തിപരമായി കേട്ടു സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതുപോലെതന്നെ ആ അംഗത്തിനും അവരുടെ രണ്ടാനച്ഛനും തമ്മിൽ ലൈംഗിക ബന്ധം ഉണ്ടെന്നുള്ള തരത്തിലുള്ള സൂചനകളും ആരോപണങ്ങളും ഇദ്ദേഹം ഉന്നയിക്കുകയും അവരുടെ കുടുംബ പശ്ചാത്തലത്തെ കുറിച്ചും അപമാനകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഇതിനും ഞാൻ സാക്ഷിയാണ്.

ഈ ആവർത്തിച്ചുള്ള പെരുമാറ്റരീതി അസോസിയേഷൻ ഉള്ളിൽ ഭയം. അസ്വസ്ഥത അനാദരം എന്നിവ നിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട് പ്രത്യേകിച്ച് ചില വനിതാ അംഗങ്ങൾ അദ്ദേഹത്തിന്റെ ഭീഷണിപ്പെടുത്തലിനും പരസ്യമായ അപമാനങ്ങൾക്കും ഭയന്ന് തുറന്ന് അഭിപ്രായം പറയാൻ പോലും മടിക്കുന്ന അവസ്ഥയാണ്. അമ്മയിൽ അദ്ദേഹത്തിന്റെ പെരുമാറ്റം വ്യക്തിപരമായി എനിക്ക് അതീവ മാനസിക പീഡനവും പൊതുജനങ്ങൾക്ക് മുന്നിൽ അപമാനവും ഉണ്ടാക്കിയിട്ടുണ്ട്. അതിലുപരി ഇത് നമ്മുടെ അസോസിയേഷൻ്റെ അന്തസിന് കളങ്കം ഉണ്ടാക്കുന്നതുമാണ്.

ഈ വിഷയത്തെ അതീവ ഗൗരവത്തോടെ പരിഗണിച്ച് അടിയന്തിരവും നിഷ്പക്ഷവുമായ അന്വേഷണം ആരംഭിക്കണമെന്നും തുടർന്ന് അദ്ദേഹത്തിനെതിരെ അനുയോജ്യകരമായ ശാസനാ നടപടികൾ സ്വീകരിക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്. എന്നാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും സംഘടന ഇത്രയും അധഃപതിക്കുമെന്ന് കരുതിയില്ലെന്നും ശാന്തിവിള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+