• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരാർ നിയമനത്തിൽ ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ താഴെ പറയുന്ന തസ്തികകളിലേയ്ക്ക് കരാർ നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു.

1 റിസർച്ച് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : ഒന്ന്.
വിദ്യാഭ്യാസ യോഗ്യത : സയൻസിലോ ബന്ധപ്പെട്ട വിഷയത്തിലോ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും നേടിയ ബിരുദവും അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ ഡിഗ്രി. പ്രായപരിധി: 30 വയസ്.
പ്രതിമാസ ശമ്പളം : 31000/- രൂപ
കരാർ കാലാവധി ഒരു വർഷം

2 ഡാറ്റാ എൻട്രി ഓപ്പറേറ്റർ
ഒഴിവുകളുടെ എണ്ണം : ഒന്ന്. വിദ്യാഭ്യാസ യോഗ്യത : അംഗീകൃത ബോർഡ് നടത്തുന്ന ഇന്റർമീഡിയറ്റ് അല്ലെങ്കിൽ പ്ലസ് ടു പാസായിരിക്കണം. കംപ്യൂട്ടറിൽ മിനിട്ടിൽ 15000 കീ ഡിപ്രഷൻസ് ഉണ്ടായിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനവും ബേസിക് നേഴ്സിംഗിലോ ഫിസിയോ തെറാപ്പിയിലോ സ്പീച്ച് ആന്റ് ലാംഗ്വേജിലോ ഉള്ള വിജയം അഭിലഷണീയ യോഗ്യതയാണ്. പ്രായം: 25 വയസ്. പ്രതിമാസ ശമ്പളം : 17000/- രൂപ . കരാർ കാലാവധി ഒരു വർഷം

മേൽപ്പറഞ്ഞിരിക്കുന്ന തസ്തികകളിലേയ്ക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 22/01/2022 വൈകുന്നേരം മൂന്നു മണിയ്ക്ക് മുൻപായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ, നേരിട്ടോ നൽകേണ്ടതാണ്. നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തുന്നതാണ്. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കുന്നതാണ്. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇ-മെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.

മേട്രൺ കം റസിഡന്‍റ് ട്യൂട്ടർ നിയമനം
ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവവണ്‍മെന്‍റ് എം.ആർ.എസ് ഹോസ്റ്റലിലെ വിദ്യാർഥിനികളുടെ പഠന മേൽനോട്ട ചുമതലകൾക്കായി മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
പ്രതിമാസം 12,000/ രൂപ ഓണറേറിയം ലഭിക്കും. ബിരുദവും ബി-എഡുമാണ് യോഗ്യത. വാക്ക്-ഇൻ ഇന്റർവ്യൂ ജനുവരി 27ന് രാവിലെ 11ന് ആലപ്പുഴ മിനി സിവിൽ സ്റ്റേഷൻ (അനക്‌സ്) ഒന്നാം നിലയിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കും. ഫോൺ: 0477 2252548.

അഭിമുഖം നാളെ
ആലപ്പുഴ: ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക്ക് കോളജില്‍ എൻ.യു.എൽ.എം പ്രോജക്ടിന്റെ ഭാഗമായി ആരംഭിക്കുന്ന ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻ കോഴ്സിന് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം നാളെ(2022 ജനുവരി 19) രാവിലെ ഒന്‍പതു മുതല്‍ നടക്കും.
ഡിപ്ലോമ/ ബി.ടെക് ഇലക്ട്രിക്കൽ യോഗ്യതയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയും ഉള്ളവരെയാണ് പരിഗണിക്കുന്നത്. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ: 8547005083.

പ്രമുഖ സ്ഥാപനങ്ങളിൽ ഒഴിവുകൾ

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 21, 22 തിയ്യതികളിൽ രാവിലെ 10 മണി മുതൽ ഒരു മണി വരെ അഭിമുഖം നടത്തുന്നു.
* കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് ടെക്‌നീഷ്യൻ, പി എച്ച് പി ഡവലപ്പർ, ഇന്റീരിയർ ഡിസൈനർ, ആർക്കിടെക്ട്, പ്രൊഡക്ഷൻ മാനേജർ, സി എൻ സി ഓപ്പറേറ്റർ, ബീം സോ ഓപ്പറേറ്റർ, എഡ്ജ് ബൈൻഡ് ഓപ്പറേറ്റർ, മാർക്കറ്റിംഗ് സ്റ്റാഫ്.
* ജൂനിയർ സെയിൽസ് എഞ്ചിനീയർ, പർച്ചേസ് അസിസ്റ്റന്റ് (ബയോമെഡിക്കൽ/ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കൽ), ജൂനിയർ അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനർ.
യോഗ്യത: പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ/ഐടിഐ/ബിടെക്, ബിആർട്, ബികോം/എംകോം. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാവുന്നതാണ്. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും രെജിസ്റ്ററേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 0497-2707610, 6282942066

cmsvideo
  How To Do Self Testing Of COVID | Oneindia Malayalam
  English summary
  JOB: Vacancies in Contract Appointment in Thiruvananthapuram Medical College
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X