കൊച്ചിൻ പോർട്ട് മറൈൻ വിഭാഗത്തിൽ ഒഴിവ്: 35,000 വരെ ശമ്പളം..അപേക്ഷിക്കാം
മറൈൻ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീമാൻ, ജൂനിയർ സൂപ്പർവൈസർ, എഞ്ചിൻ ഫിറ്റർ,ജിപി ക്രൂ ഉൾപ്പെടെ നിരവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് വർഷത്തേക്കാണ് നിയമനം. സമുദ്ര മേഖലയിൽ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. പരമാവധി പ്രായപരിധി 60 വയസാണ്. തസ്തിക അനുസരിച്ച് പ്രതിമാസ പ്രതിഫലം 27,500 മുതൽ 35,000 വരെയാണ്.

പ്രധാന ഒഴിവുകൾ
സീമാൻ ഗ്രേഡ് II (3 ഒഴിവുകൾ)
സെറാംഗ്/മാസ്റ്റർ സർട്ടിഫിക്കറ്റ്, STCW ബേസിക് കോഴ്സ് എന്നിവ ആവശ്യമാണ്. കുറഞ്ഞത് 2 വർഷം അനുഭവം നിർബന്ധമാണ്. ശമ്പളം 35,000.
ജൂനിയർ സൂപ്പർവൈസർ (മറൈൻ ക്രെയിൻസ്) - 4 ഒഴിവുകൾ
ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് യോഗ്യത ആവശ്യമാണ്. ഡ്രെഡ്ജർ അനുഭവമുള്ളവർക്ക് മുൻഗണന. ശമ്പളം 35,000.
സീമാൻ ഗ്രേഡ് III (1 ഒഴിവ്)
10-ാം ക്ലാസ് പാസ്, STCW സർട്ടിഫിക്കറ്റ്, 2 വർഷം floating craft അനുഭവം ആവശ്യമാണ്. ശമ്പളം 30,000.
വിൻച് ഓപ്പറേറ്റർ (4 ഒഴിവുകൾ)
10-ാം ക്ലാസ് പാസ്, STCW സർട്ടിഫിക്കറ്റ്, 2 വർഷം അനുഭവം ആവശ്യമാണ്. ശമ്പളം 30,000.
എഞ്ചിൻ ഫിറ്റർ (2 ഒഴിവുകൾ)
STCW പ്രകാരമുള്ള Engine Room Watchkeeping സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മെർച്ചന്റ് ഷിപ്പ്/ഡ്രെഡ്ജർ അനുഭവമുള്ളവർക്ക് മുൻഗണന. ശമ്പളം 30,000.
GP Crew (9 ഒഴിവുകൾ)
10-ാം ക്ലാസ് പാസ്, നീന്തൽ പരീക്ഷ വിജയിച്ചിരിക്കണം, STCW സർട്ടിഫിക്കറ്റ് ആവശ്യമാണ്. 2 വർഷം അനുഭവമുള്ളവർക്ക് മുൻഗണന. ശമ്പളം 29,000.
കുക്ക് (1 ഒഴിവ്)
10-ാം ക്ലാസ് പാസ്, STCW കോഴ്സ് സർട്ടിഫിക്കറ്റ്, 1 വർഷം പാചക പരിചയം ആവശ്യമാണ്. ശമ്പളം 27,500.
ഡെക്ക് ഹാൻഡ് (1 ഒഴിവ്)
10-ാം ക്ലാസ് പാസ്, STCW സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഡ്രെഡ്ജർ അനുഭവമുള്ളവർക്ക് മുൻഗണന. ശമ്പളം 27,500.
പ്രധാന നിർദ്ദേശങ്ങൾ
കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിവിധ വിഭാഗങ്ങളിലായി (OBC, SC, EWS, UR) ഒഴിവുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് https://cochinport.gov.in/uploads/tenders_attachments/career_1179_1781515164_323.pdf
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവ്
അനസ്തേഷ്യ ടെക്‌നീഷ്യൻ
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ അനസ്തേഷ്യ ടെക്‌നീഷ്യൻ തസ്‌തികയിൽ രണ്ട് ഒഴിവുണ്ട്. യോഗ്യത ഡിഗ്രി/ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി. പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂൺ 30 ന് രാവിലെ 11 മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നേരിട്ട് റിപ്പോർട്ട് ചെയ്യണം.
ചാവക്കാട് ആനിമൽ ബർത്ത് കൺട്രോൾ സെന്ററിൽ താത്കാലിക നിയമനം: ജൂൺ 29-ന് അഭിമുഖം
മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ചാവക്കാട് ബ്ലോക്കിൽ പ്രവർത്തിക്കുന്ന ആനിമൽ ബർത്ത് കൺട്രോൾ സെന്ററിലേക്ക് വിവിധ തസ്തികകളിൽ താത്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വെറ്ററിനറി സർജൻ (ഒരു ഒഴിവ്), ഡോഗ് ക്യാച്ചർ വിത്ത് വാൻ ((ഒരു ഒഴിവ്), മൃഗ പരിപാലകർ (നാല് ഒഴിവുകൾ), ഓപ്പറേഷൻ തിയേറ്റർ സഹായി (ഒരു ഒഴിവ്), ശുചീകരണ സഹായി (ഒരു ഒഴിവ്) എന്നീ തസ്തികകളിലേക്കാണ് നിയമനം. പരമാവധി 89 ദിവസത്തേക്കായിരിക്കും നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള വേതനം നൽകും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ജൂൺ 29ന് ചാവക്കാട് നഗരസഭയിൽ നടത്തുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. വെറ്ററിനറി സർജൻ തസ്തികയിലേക്ക് രാവിലെ 10.30-നും (യോഗ്യത: ഡബ്ല്യു.വി.എസ് അംഗീകാരം, എബിസി ശസ്ത്രക്രിയയിൽ പ്രാവീണ്യം, വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ, ഡബ്ല്യു.വി.എസ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും എബിസി സെന്ററുകളിൽ പ്രവൃത്തിപരിചയമുള്ളവർക്കും നിയമനത്തിൽ മുൻഗണന), ഡോഗ് ക്യാച്ചർ വിത്ത് വാൻ തസ്തികയിലേക്ക് രാവിലെ 11.00-നും, മൃഗ പരിപാലകരുടെ ഒഴിവിലേക്ക് രാവിലെ 11.30-നും അഭിമുഖം നടത്തും. ഓപ്പറേഷൻ തിയേറ്റർ സഹായി, ശുചീകരണ സഹായി എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം ഉച്ചയ്ക്ക് 12.30-നാണ്. ഫോൺ- 0487-2361216.












Click it and Unblock the Notifications