കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ മെഡിക്കല്‍ മേഖലയില്‍ തൊഴിലവസരങ്ങള്‍... സംസ്ഥാന സര്‍ക്കാരിന്റെ 'ഒഡെപെക്' വഴി അപേക്ഷിക്കാം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: യുഎഇയില്‍ ആരോഗ്യ മേഖലയില്‍ 60 തൊഴില്‍ അവസരങ്ങള്‍. ഡോക്ടര്‍, നഴ്‌സ്, എമര്‍ജന്‍സി ടെക്‌നീഷ്യന്‍ തുടങ്ങിയ തസ്തികകളില്‍ ആണ് ഒഴിവുകള്‍ ഉള്ളത്. നിലവില്‍ ആകെ 60 തസ്തികകളില്‍ ആണ് നിയമം നടത്തുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഒഡെപെക് (ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്) മുഖേനെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അബുദാബിയിലെ വിവിധ ക്ലിനിക്കുകളിലേക്കാണ് നിയമനം. പുരുഷന്‍മാരുടെ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ സ്ത്രീകൾ അപേക്ഷിക്കേണ്ടതില്ല.

തസ്തിക, ഒഴിവുകള്‍, യോഗ്യത, ശമ്പളം എന്നിവ താഴെ

1. ഡോക്ടര്‍- 10 ഒഴിവുകള്‍

യോഗ്യത: എംബിബിഎസ്സും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും

ശമ്പളം: 14,000- 16,000 ദിര്‍ഹം (2.8 മുതല്‍ 3.2 ലക്ഷം രൂപ)

Jobs in UAE

2. രജിസ്റ്റേഡ് നഴ്‌സ്- 30 ഒഴിവുകള്‍

യോഗ്യത: ബിഎസ് സി നഴ്‌സിങ്. എച്ച്എഎഡി പാസായവര്‍ മാത്രം അപേക്ഷിക്കുക. ലൈസന്‍സ് ഉണ്ടായിരിക്കണം. കൂടാതെ മൂന്ന് വര്‍ഷത്തെ എമര്‍ജന്‍സി റൂം പ്രവൃത്തി പരിചയവും വേണം.

ശമ്പളം: 4,000- 4,500 ദിര്‍ഹം (80,000 മുതല്‍ 90,000 രൂപ വരെ)

3. എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍- ഒഴികള്‍ 10

യോഗ്യത: ബിഎസ് സി നഴ്‌സിങ്. ഇആര്‍ അല്ലെങ്കില്‍ ആംബുലന്‍സില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.

ശമ്പളം: 5,000 ദിര്‍ഹം (ഒരു ലക്ഷം രൂപ)

4. പാരാമെഡിക്‌സ്- ഒഴിവുകള്‍ 5

യോഗ്യത: ബിഎസ് സി നഴ്‌സിങ്. ഇആര്‍/ ആംബുലന്‍സില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.

ശമ്പളം: 6,500- 7,500 ദിര്‍ഹം ( 1.3 ലക്ഷം മുതല്‍ 1.5 ലക്ഷം വരെ)

5. അഡ്വാന്‍സ്ഡ് പാരാമെഡിക്‌സ്- ഒഴിവുകള്‍ 5

യോഗ്യത: ബിഎസ് സി നഴ്‌സിങ്. ഇആര്‍/ ആംബുലന്‍സില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.

ശമ്പളം: 8,000- 9,000 ദിര്‍ഹം (1.6 ലക്ഷം മുതല്‍ 1.8 ലക്ഷം രൂപ വരെ)

ശമ്പളം ഇന്ത്യന്‍ രൂപയില്‍ പറഞ്ഞത് നാണയ വിനിമയ മൂല്യം അനുസരിച്ച് മാറ്റം വരുന്നതാണ്.

45 വയസ്സുവരെയുള്ളവര്‍ക്കാണ് ഈ തസ്തികകള്‍ എല്ലാം. അതിന് മുകളില്‍ പ്രായം ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.

ആനുകൂല്യങ്ങള്‍: ജോലിയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഉള്ള ആനുകൂല്യങ്ങള്‍ ചുവടെ

ഭക്ഷണം

താമസം

യാത്രാസൗകര്യം

വിമാന ടിക്കറ്റ് (വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം)

മെഡിക്കല്‍ ഇന്‍ഷുറന്‍സ്

ഉദ്യോഗാര്‍ത്ഥികള്‍ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. അതിന് ശേഷം [email protected] എന്ന മെയില്‍ വിലാസത്തിലേക്ക് ബയോഡാറ്റ അയക്കുക. ഒഴിവുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഒഡെപെകിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 10.

English summary
Job Vacancies in UAE in Medical Sector: Apply Through ODEPC.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X