വെസ്റ്റേണ്‍ കോള്‍ഫീല്‍ഡില്‍ തൊഴിലസവരം; 303 ഒഴിവുകള്‍
ദില്ലി: വെസ്റ്റേണ്‍ കോള്‍ഫീല്‍ഡില്‍ ഗ്രാജുവേറ്റ് അപ്രന്റിസ്, ടെക്‌നീഷ്യന്‍ അപ്രന്റിസ്, തസ്തികകളിലായി തൊഴിലവസരം. 303 ഒഴിവുകളാണുള്ളത്. അതില്‍ 101 എണ്ണം ഗ്രാജുവേറ്റ് അപ്രന്റിസ് തസ്തികകളിലേക്കാണ്. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 2017 ന് മുന്‍പ് കോഴ്‌സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം.
മൈനിംഗ് എന്‍ജിനീയറിംഗ് ബിടെക് ബിരുദമുള്ളവര്‍ക്ക് ഗ്രാജുവേറ്റ് അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം. ടെക്‌നിക്കല്‍ അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് മൈനിംഗ് എന്‍ജിനീയറിംഗില്‍ ഡിപ്ലോമ ഉണ്ടായിരിക്കണം.
ഗ്രാജുവേറ്റ് അപ്രിന്റിസിന് 9000 രൂപയും ടെക്‌നിക്കല്‍ അപ്രന്റിസിന് 8000 രൂപയും സ്റ്റൈപ്പന്‍ഡായി ലഭിക്കും. westerncoal.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. മെയ് അഞ്ച് മുതല്‍ അപേക്ഷിച്ച് തുടങ്ങാം. മെയ് 19 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി.
നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സില്‍ തൊഴിലവസരം; മെയ് 27 വരെ അപേക്ഷിക്കാം
സിപെറ്റില്‍ തൊഴിലവസരം; 57 ഒഴിവുകള്‍;മെയ് 29 വരെ അപേക്ഷിക്കാം