കോഴിക്കോട് ജോലി വേണോ? ഡിഗ്രിയാണ് യോഗ്യത..21000 രൂപ ശമ്പളം, അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.
IETയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലെ ഒഴിവുകളിലേക്കാണ് നിയമനം. ബിരുദ യോഗ്യതയോടൊപ്പം ഡിടിപിയിലോ കമ്പ്യൂട്ടർ പ്രവർത്തനങ്ങളിലോ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പരമാവധി പ്രായപരിധി 59 വയസായി നിശ്ചയിച്ചിട്ടുണ്ട്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ദിവസേന 800 രൂപ വീതം വേതനം ലഭിക്കും. പ്രതിമാസം പരമാവധി 21,000 രൂപ വരെ ശമ്പളമായി ലഭിക്കാനാണ് സാധ്യത. നിലവിൽ മൂന്ന് ഒഴിവുകളാണുള്ളത്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 മെയ് 21 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. IET പ്രിൻസിപ്പാളിന്റെ ചേമ്പറിലാണ് അഭിമുഖം നടക്കുക. ആവശ്യമായ സർട്ടിഫിക്കറ്റുകളും രേഖകളും സഹിതം നേരിട്ട് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://docs.uoc.ac.in/website/vacancies/2026-05-08%2016:28:39_vac2009.pdf
കോഴിക്കോട് വേറെയും ഒഴിവുകൾ
ഡ്രൈവര്‍ കം അറ്റന്‍ഡന്റ് നിയമനം
ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സഹായത്തിനായി 89 ദിവസത്തേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡന്റിനെ നിയമിക്കും. യോഗ്യത: പത്താം ക്ലാസ് പാസ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ്. മെയ് 14ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് രേഖകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം എത്തണം. ഫോണ്‍: 0495 2768075.
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സഹായത്തിനായി പരമാവധി 89 ദിവസത്തേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡന്റിനെ നിയമിക്കും. യോഗ്യത: പത്താം ക്ലാസ് പാസ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ്. മെയ് 14ന് ഉച്ചക്ക് രണ്ടിന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് രേഖകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം എത്തണം. ഫോണ്‍: 0495 2768075.
ലബോറട്ടറി ടെക്‌നീഷ്യന്‍ നിയമനം
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കേന്ദ്ര പദ്ധതിയിലേക്ക് കരാറില്‍ ലബോറട്ടറി ടെക്‌നീഷ്യനെ നിയമിക്കും. യോഗ്യത: ബി.എസ്.സി എല്‍.എല്‍.ടി, അക്കാദമിക സ്ഥാപനങ്ങളില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റില്‍ പ്രവൃത്തി പരിചയം. പ്രായപരിധി: 2026 ജനുവരി ഒന്നിന് 35 വയസ്സ് കവിയരുത്. മെയ് 14ന് രാവിലെ 10.30ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് അസല്‍ രേഖകളും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2350216,
ശുചിത്വ മിഷനില്‍ ഇന്റേണ്‍
ശുചിത്വ മിഷനില്‍ ഇന്റേണ്‍ നിയമനത്തിനുള്ള അഭിമുഖം മെയ് 14ന് രാവിലെ 10.30ന് ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ നടക്കും. യോഗ്യത: എം.എസ്.ഡബ്ല്യൂ, ബിടെക്/എംടെക് -എന്‍വയോണ്‍മെന്റ്, എം.എസ്.സി -എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ബിടെക് സിവില്‍, എം.സി.ജെ, ഡിപ്ലാമ ഇന്‍ ജേണലിസം. സോഷ്യല്‍ മീഡിയ പോസ്റ്റര്‍ ആന്‍ഡ് കണ്ടന്റ് മേക്കിങ്, വീഡിയോ നിര്‍മാണം, എഡിറ്റിങ്, പത്രക്കുറിപ്പ് തയാറാക്കല്‍, നല്ല ആശയവിനിമ ശേഷി, നേതൃപാടവം തുടങ്ങിയവയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രതിമാസം 10,000-15,000 രൂപ സ്‌റ്റൈപ്പന്റ് നല്‍കും.
ശുചിത്വ മിഷനില്‍ ഇന്റേണ്‍
ശുചിത്വ മിഷനില്‍ ഇന്റേണ്‍ നിയമനത്തിനുള്ള അഭിമുഖം മെയ് 14ന് രാവിലെ 10.30ന് ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ നടക്കും. യോഗ്യത: എം.എസ്.ഡബ്ല്യൂ, ബിടെക്/എംടെക് -എന്‍വയോണ്‍മെന്റ്, എം.എസ്.സി -എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ബിടെക് സിവില്‍, എം.സി.ജെ, ഡിപ്ലാമ ഇന്‍ ജേണലിസം. സോഷ്യല്‍ മീഡിയ പോസ്റ്റര്‍ ആന്‍ഡ് കണ്ടന്റ് മേക്കിങ്, വീഡിയോ നിര്‍മാണം, എഡിറ്റിങ്, പത്രക്കുറിപ്പ് തയാറാക്കല്‍, നല്ല ആശയവിനിമ ശേഷി, നേതൃപാടവം തുടങ്ങിയവയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രതിമാസം 10,000-15,000 രൂപ സ്‌റ്റൈപ്പന്റ് നല്‍കും.












Click it and Unblock the Notifications