ലൈബ്രേറിയൻ ഒഴിവ് , ജൂനിയർ റിസർച്ച് ഫെല്ലോ : തൊഴിൽ അവസരങ്ങൾ അറിയാം
ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കരാർ അടിസ്ഥാനത്തിൽ 2021- 22 അധ്യയനവർഷത്തിൽ ഒരു ലൈബ്രേറിയന്റെ ഒഴിവുണ്ട്. ലൈബ്രറി സയൻസിൽ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയമുള്ള സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.
നിയമന കാലാവധി 2022 മാർച്ച് 31 വരെ ആയിരിക്കും. തിരഞ്ഞെടുക്കുന്നവർക്ക് 22000/ രൂപ വേതനം അനുവദിക്കും. പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് ഉണ്ടായിരിക്കും. താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ഡിസംബർ 31ന് മുൻപായി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ, ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസ്, മിനി സിവിൽ, സ്റ്റേഷൻ ചാലക്കുടി എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0480 2960400, 0480 2706100
ജൂനിയർ റിസർച്ച് ഫെല്ലോ നിയമനം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻ്റ് ന്യൂറോസയൻസസ് (ഇംഹാൻസ്), കോഴിക്കോട് ന്യൂറോസയൻസ് റിസർച്ച് ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവിലേക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബയോടെക്നോളജി/ മോളിക്യൂലർ ബയോളജി വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, നെറ്റ്/ ഗേറ്റ്/ തത്തുല്യ യോഗ്യതയും, അനിമൽ സെൽ കൾച്ചർ, മോളിക്യുലാർ ബയോളജി മേഖലയിൽ പ്രവർത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. 35 വയസ്സ് കവിയരുത് (നിയമാനുസൃത വയസ്സിളവ് ബാധകം). ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ ജനുവരി 15ന് മുമ്പായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.imhans.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 8129166196.
സ്പോട്ട് അഡ്മിഷന്‍
ഗവണ്‍മെന്റ് ഐടിഐ ഇടുക്കി കഞ്ഞിക്കുഴിയില്‍ ഡസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ ട്രേഡില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഡിസംബര്‍ 30 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നു. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പുകളും, ഒറിജിനല്‍ ടിസി, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും, ഫീസും സഹിതം നേരിട്ട് ഹാജരാകേണ്ടതാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് 9539348420, 9895904350,9497338063 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഐ.എച്ച്.ആര്‍.ഡി കോഴ്‌സ്
ആലപ്പുഴ: കാര്‍ത്തികപ്പള്ളിയിലെ ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ കോഴ്‌സുകള്‍ക്ക് സീറ്റ് ഒഴിവുണ്ട്. ജനുവരി 31വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ http://hq.ihrd.ac.in/.../ihrd-courses/ihrd-course-admissiosn എന്ന ലിങ്കില്‍ ലഭിക്കും. ഫോണ്‍: 0479 2485852, 8547005018