ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അവസരം: 50,000 രൂപ സ്റ്റൈപ്പെന്‍ഡ്, അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഒസിഎല്‍) എന്‍ജിനീയര്‍/ഓഫീസര്‍, ഗ്രാജ്വേറ്റ് അപ്രന്റീസ് എഞ്ചിനീയര്‍ ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മെയ് 22 ആണ്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ iocl.com വഴി അപേക്ഷിക്കാം.
റിക്രൂട്ട്മെന്റ് 2022 വിശദാംശങ്ങള്‍
പോസ്റ്റ്: എഞ്ചിനീയര്‍മാര്‍/ഉദ്യോഗസ്ഥര്‍
പോസ്റ്റ്: ഗ്രാജ്വേറ്റ് അപ്രന്റീസ് എഞ്ചിനീയര്‍ (GAE)
എഞ്ചിനീയര്‍മാര്‍ / ഓഫീസര്‍മാരായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അടിസ്ഥാന ശമ്പളം രൂപ. പ്രതിമാസം 50,000/ രൂപയാണ്. പിന്നീട് 50,000 - 1,60,000 ശമ്പള സ്‌കെയില്‍ തുടരും.
സ്ഥാപനങ്ങള്‍/കോളേജുകള്‍/യൂണിവേഴ്സിറ്റികള്‍ അംഗീകരിച്ച വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മുഴുവന്‍ റെഗുലര്‍ കോഴ്സായി ഉദ്യോഗാര്‍ത്ഥിക്ക് ബിടെക്/ബിഇ/തത്തുല്യം ഉണ്ടായിരിക്കണം. 26 വയസാണ് പ്രായപരിധി. അപേക്ഷകര്‍ ഗേറ്റ് 2022 യോഗ്യത നേടിയിരിക്കണം.
വിമെൻ ഡെലിവറി എക്‌സിക്യൂട്ടീവ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസും വനിതകൾക്ക് വേണ്ടി സംയുക്തമായി സംഘടിപ്പിക്കുന്ന സങ്കൽപ് നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി 40 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ വിമൻ ഡെലിവറി എക്‌സിക്യൂട്ടീവ് പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് യോഗ്യത. 18 നും 45 നും മദ്ധ്യേയായിരിക്കണം പ്രായം. ഇരുചക്ര വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് വേണം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 0471-2329468, 9446329897. അപേക്ഷ 20 വരെ സ്വീകരിക്കും.
എ.വി.ടി.എസ് ഇൻസ്ട്രക്ടർ
എറണാകുളം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ എ.വി.ടി.എസ് ഇൻസ്ട്രക്ടർ തസ്തികയിൽ ഈഴവ മുൻഗണനാ (ഇവരുടെ അഭാവത്തിൽ മറ്റു വിഭാഗക്കാരേയും പരിഗണിക്കുന്നതാണ്) വിഭാഗത്തിനു സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്.
ടൂൾ ആൻഡ് ഡൈ മേക്കിങ്ങിൽ എൻ.സി.വി.ടി സർട്ടിഫിക്കറ്റും ഏഴുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ / ടൂൾ ആൻഡ് ഡൈ ഡിപ്ലോമയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻജിനിയറിങ് ഡിഗ്രിയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവുമാണു യോഗ്യതകൾ.
ശമ്പള സ്‌കെയിൽ : 43,800 - 91,200. പ്രായം 18 - 41 വയസ് (നിയമാനുസൃത വയസിളവ് ബാധകം)
താത്പര്യമുള്ളവർ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് ഏഴിന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് 2 ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ/ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.
അന്യത്ര സേവന നിയമനം
സംസ്ഥാന ന്യൂനപക്ഷ കമ്മിഷനിൽ ഓഫീസ് അറ്റൻഡന്റ് കം ഡ്രൈവർ (ഒഴിവ് -2), പി.എ. ടു ചെയർമാർ (ഒഴിവ്-1) തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ സർവ്വീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ. പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള പ്രൊഫോമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം.അപേക്ഷകൾ മേയ് 31നു വൈകുന്നേരം 5നു മുമ്പ് മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, ആഞ്ജനേയ, ടി.സി. 9/1023(2) ശാസ്തമംഗലം, തിരുവനന്തപുരം- 695 010 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2319122, 2315133, 2315122.