കേരള പൊലീസില്‍ അവസരം: 199 കോണ്‍സ്റ്റബിള്‍ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (കെപിഎസ്സി) 199 പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മെയ് 18 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ keralapsc.gov.in വഴി അപേക്ഷിക്കാം..
പോസ്റ്റ്: പോലീസ് കോണ്‍സ്റ്റബിള്‍ (ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡോ വിംഗ്)
ഒഴിവുകളുടെ എണ്ണം: 199
പേ സ്‌കെയില്‍: 31100 66800/
ഉദ്യോഗാര്‍ത്ഥി എസ്എസ്എല്‍സി പരീക്ഷയിലോ തത്തുല്യ പരീക്ഷയിലോ വിജയിച്ചിരിക്കണം.
പ്രായപരിധി: 18 മുതല്‍ 22 വയസ്സ് വരെ
എന്‍ഡ്യൂറന്‍സ് ടെസ്റ്റ്, എഴുത്തുപരീക്ഷ, ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷ ക്ഷണിച്ചു
ഇടുക്കി ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള കരിമണ്ണൂര്‍ പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും, ആണ്‍കുട്ടികള്‍ക്കായുള്ള കൂവപ്പള്ളി പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും 2022-23 അദ്ധ്യയന വര്‍ഷത്തിലേക്ക് പ്രവേശനം ആരംഭിച്ചു. 5 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്കാണ് പ്രവേശനം. എല്ലാ ആധുനിക അടിസ്ഥാന സൗകര്യങ്ങളോടും കൂടി പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി എല്ലാ വിഷയങ്ങള്‍ക്കും പ്രത്യേക അദ്ധ്യാപകരുടെ സേവനം ഉണ്ടായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 21. കൂടുതല്‍ വിവരങ്ങള്‍ക്ക് - ഇളംദേശം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍ തൊടുപുഴ . ഫോണ്‍ 8547630077
ബി എല്‍ ഒ നിയമനത്തിന് അപേക്ഷിക്കാം
ബൂത്ത് ലെവല്‍ ഓഫീസര്‍മാരായി നിയമിക്കുന്നതിന് നോണ്‍ ഗസറ്റഡ് വിഭാഗം സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. മെയ് 20നകം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിലൂടെ www.ceo.kerala.gov.in./bloRegistration.html) ഓണ്‍ലൈനായി അപേക്ഷിക്കണം. ബി എല്‍ ഒ മാരാകാന്‍ താത്പര്യമുള്ള ഉദ്യോഗസ്ഥരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷകര്‍ ആന്‍ഡ്രോയിഡ് ഫോണ്‍ സ്വന്തമായുള്ളവരും ഇലക്ഷന്‍ കമ്മീഷന്റെ വിവിധ ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ കൈകാര്യം ചെയ്യുവാന്‍ കഴിവുള്ളവരുമാകണം. ഫോണ്‍ ചാര്‍ജ് അടക്കം വര്‍ഷത്തില്‍ 7200 രൂപ ഓണറേറിയം ലഭിക്കും. ഇപ്പോള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരായി ജോലിചെയ്യുന്നവരും അവശ്യസേവന വകുപ്പുകളില്‍ ജോലിചെയ്യുന്നവരും വിരമിച്ചവരും അപേക്ഷിക്കേണ്ടതില്ല.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ: പട്ടികവർഗ വിഭാഗക്കാർക്കായി സ്‌പെഷൽ റിക്രൂട്ട്‌മെൻറ്
വനം-വന്യ ജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേയ്ക്ക്, ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിയുന്ന പട്ടികവർഗ വിഭാഗത്തിലെ ഉദ്യോഗാർഥികളിൽനിന്ന് സ്‌പെഷൽ റിക്രൂട്ട്‌മെൻറ് നടത്തുന്നു. എസ് എസ് എൽ സിയോ തത്തുല്യ പരീക്ഷയോ പാസായവർക്കും എസ് എസ് എൽ സി പൂർത്തിയാക്കിയ/തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. വനാശ്രിതരായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്.
ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയ ശേഷം ഓൺലൈനായി അപേക്ഷ നൽകുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 18. യോഗ്യത തെളിയിക്കുന്നതിനുള്ള എല്ലാ രേഖകളും മെയ് 18നകം പ്രൊഫൈലിൽ അപേ്‌ലോഡ് ചെയ്യണം.
ഉദ്യോഗാർഥികൾക്ക് യോഗ്യത തെളിയിക്കുന്ന എല്ലാ രേഖകളും സഹിതം തൊട്ടടുത്ത ട്രൈബൽ എക്‌സ്‌റ്റെൻഷൻ ഓഫീസിലോ പിഎസ്‌സി കണ്ണൂർ ജില്ലാ ആഫീസിലെ പ്രത്യേക ഹെൽപ് ഡെസ്‌കിലോ സിവിൽ സ്‌റ്റേഷനിലെ ഐടിഡിപി ഓഫീസിലോ മെയ് 18നകം ഹാജരായി പ്രൊഫൈൽ അപ്‌ലോഡ് ചെയ്യാൻ സൗകര്യമുണ്ട്.
അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികളിൽ ഭൂരിഭാഗവും യോഗ്യതാ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്തതായി കാണുന്നില്ലെന്ന് പിഎസ്‌സി ജില്ലാ ഓഫീസർ അറിയിച്ചു. യോഗ്യതാ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യാൻ പിന്നീട് അവസരം ലഭിക്കില്ല. അപേക്ഷ സമർപ്പിക്കുന്ന എല്ലാ ഉദ്യോഗാർഥികളും വിജ്ഞാപന പ്രകാരമുള്ള എല്ലാ യോഗ്യതാ പ്രമാണങ്ങളും മെയ് 18നകം പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്തതായി ഉറപ്പുവരുത്തണമെന്നും അറിയിച്ചു.