പ്രോജക്ട് എൻജിനിയർ, കെക്‌സ്‌കോണിൽ ക്ലാർക്ക്: തൊഴിൽ അവസരങ്ങൾ അറിയാം
സംസ്ഥാനത്തെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രോജക്ട് എൻജിനിയർ തസ്തികയിൽ എസ്.സി വിഭാഗത്തിൽപ്പെട്ടവർക്കായി സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവുണ്ട്. 01-01-2022 ന് 46 വയസു കവിയാൻ പാടില്ല(നിയമാനുസൃത വയസിളവ് സഹിതം).
35000 രൂപയാണ് പ്രതിഫലം. എം.ടെക് -ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ/എം.ടെക്-ഇലക്ട്രിക്കൽ എൻജിനിയറിംഗ്/എം.ടെക്-അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ ആണ് യോഗ്യത. പുന:സ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജവുമായി ബന്ധപ്പെട്ട മേഖലയിലെ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം വേണം. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി 13 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ക്ലാർക്ക് താത്കാലിക ഒഴിവ്
സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെക്‌സ്‌കോണിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ ഒരു ക്ലാർക്കിന്റെ താത്കാലിക ഒഴിവുണ്ട്. 50 വയസിൽ കവിയാത്തവരും (01 മെയ് 2022 ന് ) ആർമി / നേവി / എയർഫോഴ്‌സ് ഇവയിലെതെങ്കിലും കുറഞ്ഞത് 15 വർഷത്തെ ക്ലറിക്കൽ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുമുള്ളവർക്ക് അപേക്ഷിക്കാം. നിയമനം എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷകൾ മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സൈനിക് വെൽഫയർ, കേരള സ്റ്റേറ്റ് എക്‌സ് സർവീസ്‌മെൻ കോർപ്പറേഷൻ, ടി.സി - 25/838, അമൃത ഹോട്ടലിന് എതിർവശം, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ 15 ന് വൈകിട്ട് 5 നകം തപാലിലോ kex_con@yahoo.co.in ലോ ലഭിക്കണം. ഫോൺ: 0471 2320771/2320771.

ഡെപ്യൂട്ടേഷൻ നിയമനം
കേരള സർക്കാരിന് കീഴിൽ സ്വയംഭരണ സ്ഥാപനമായ കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്-ൽ എക്‌സിക്യൂട്ടീവ് എൻജിനീയർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടാൻ താൽപ്പര്യമുള്ള സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറിൽ കുറയാത്ത തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കെ.എസ്.ആർ. 144 പ്രകാരമുള്ള അപേക്ഷ വകുപ്പു മേധാവിയുടെ എൻ.ഒ.സി സഹിതം മെയ് 31നു വൈകിട്ട് അഞ്ചിനു മുൻപായി മാനേജിംഗ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്ല്യൂ.എസ.്, ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

വിവിധ തസ്തികകളിൽ കരാർ നിയമനം
വ്യവസായ വാണിജ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിൽ ബിസിനസ് അനലിസ്റ്റ്, കൊമേഴ്‌സ്യൽ കോ-ഓർഡിനേറ്റർ, എക്‌സിക്യൂട്ടീവ്-സെക്രട്ടറിയൽ ആൻഡ് കംപ്ലയിൻസ്, എക്‌സിക്യൂട്ടീവ് - എച്ച്.ആർ ആൻഡ് അഡ്മിനിസ്‌ട്രേഷൻ, എക്‌സിക്യൂട്ടീവ്-ഐ.റ്റി., ഫ്രൺ് ഓഫീസ് എക്‌സിക്യൂട്ടീവ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിശദ വിവരങ്ങൾക്ക്: www.cmdkerala.net.

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കൗണ്‍സിലര്‍ നിയമനം
ആലപ്പുഴ: കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീ-മെട്രിക് ഹോസ്റ്റലുകളിലും കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. രണ്ട് ഒഴിവുകളാണുള്ളത്.
എം.എ. സൈക്കോളജി/ എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സിലിങ് പരിശീലനം) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം- 2022 ജനുവരി ഒന്നിന് 25-45 മധ്യേ.പ്രതിമാസം 18,000 രൂപ ഹോണറേറിയം ലഭിക്കും. യാത്രപ്പടി പരമാവധി 2000 രൂപ.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് എന്നിവ സഹിതം മെയ് 10നകം പുനലൂര്‍ മിനി സിവില്‍ സറ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നല്‍കണം. ഫാണ്‍: 9496070335.