
സർക്കാർ ഉദ്യോഗമാണോ സ്വപ്നം: ഈ ആഴ്ചയിലെ സർക്കാർ ജോലി ഒഴിവുകൾ അറിയാം
ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് (ITBP) തയ്യൽക്കാരൻ, തോട്ടക്കാരൻ, കോബ്ലർ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമിക്കുന്നതിന് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അപേക്ഷിക്കാം-- recruitment.itbpolice.nic.in. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 22 വരെയാണ്.
യുപിഎസ്‌സി വിളിക്കുന്നു
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ (യുപിഎസ്‌സി) സീനിയർ സയന്റിഫിക് അസിസ്റ്റന്റ്, ജൂനിയർ മൈനിംഗ് ജിയോളജിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് upsconline.nic.in സന്ദർശിച്ച് അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15. ആകെ 43 ഉദ്യോഗാർത്ഥികളെ നിയമിക്കും.
സിഐഎസ്എഫ്
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ കോൺസ്റ്റബിൾ/ട്രേഡ്സ്മാൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് cisfrectt.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി 2022 ഡിസംബർ 20 ആണ്.
താല്‍ക്കാലിക നിയമനം
തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് ഡിസംബര്‍ രണ്ടിന് മോഡല്‍ എഞ്ചീനിയറിംഗ് കോളേജില്‍ രാവിലെ 10-ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി(അസലും, പകര്‍പ്പും) ഹാജരാകണം. (www.mec.ac.in).
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ നവംബര്‍ 30ന് അഭിമുഖം നടത്തുന്നു. സെയില്‍സ് ഓഫീസര്‍ (2 ഒഴിവ്), യോഗ്യത പ്ലസ്ടു, പ്രായപരിധി 25-40. ഡെവലപ്‌മെന്റ് മാനേജര്‍ യോഗ്യത ഏതെങ്കിലും ബിരുദം (2 ഒഴിവ്) പ്രായപരിധി 25-40. രജിസ്‌ട്രേഷനും വിശദ വിവരങ്ങള്‍ക്കും കാസര്‍കോട് എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ 9207155700.
സീറ്റൊഴിവ്
കേരള സര്‍ക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപകകോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് അന്‍പത് ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. 17 വയസിനും 35 ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി,പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷം, മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. താത്പര്യമുള്ളവര്‍ ഡിസംബര്‍ 12 നകം പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം,അടൂര്‍,പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 04734296496, 8547126028.