• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സീനിയർ ക്ലാർക്ക്, അസിസ്റ്റന്റ് പ്രൊഫസർ; തൊഴിൽ അവസരങ്ങൾ അറിയാം

Google Oneindia Malayalam News

തിരുവനന്തപുരം സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ 35,600 - 75,400 രൂപ ശമ്പള സ്‌കെയിലിൽ ഒരു സീനിയർ ക്ലാർക്കിന്റെ ഒഴിവുണ്ട്. ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ വകുപ്പുകളിൽ സീനിയർ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്ദ്യോഗസ്ഥരിൽ നിന്ന് മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 35,600 - 75,400 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരുമായിരിക്കണം. അപേക്ഷ ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്ത വിലാസം കൊട്ടാരം, ഫോർട്ട് പി.ഒ., തിരുവനന്തപുരം-23 എന്ന വിലാസത്തിൽ ഒക്‌ടോബർ എട്ടിനകം ലഭിക്കണം. ഫോൺ-04712478193.

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

തിരുവനന്തപുരം സി.ഇ.ടി.യിൽ (കോളേജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരം) കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ് വിഭാഗത്തിൽ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളുണ്ട്. കമ്പ്യൂട്ടർ സയൻസ്/ ഇൻഫൊർമേഷൻ ടെക്‌നോളജിയിൽ ബി-ടെക്, എം-ടെക് ബിരുദം ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ 22ന് മുമ്പ് കോളേജ് വെബ്‌സൈറ്റിലെ ലിങ്ക് വഴിയോ http:forms.gle/11aNLoNAnw9zecAx7 വഴിയോ ഓൺലൈൻ അപേക്ഷ നൽകി, ആവശ്യമായ രേഖകൾ സഹിതം 23ന് സി.ഇ.ടി.യിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ നടക്കുന്ന എഴുത്തു പരീക്ഷ/ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471-2515564.

വയോ അമൃതം പദ്ധതിയില്‍ താല്‍ക്കാലിക നിയമനം

ഭാരതീയ ചികിത്സാ വകുപ്പ് സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് അഴീക്കോട് ഗവ.വൃദ്ധസദനത്തില്‍ നടപ്പാക്കുന്ന വയോഅമൃതം പദ്ധതിയില്‍ ഒഴിവുള്ള അറ്റന്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസ് പാസ് ആണ് യോഗ്യത. അപേക്ഷകര്‍ കണ്ണൂര്‍, തളിപ്പറമ്പ, കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിലെ സ്ഥിരതാമസക്കാരായിരിക്കണം. താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ സപ്തംബര്‍ 17 ന് രാവിലെ 10.30 ന് വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, സ്ഥിരതാമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0497 2700911.

അധ്യാപക നിയമനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നെരുവമ്പ്രം ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുന്നു. ഹയര്‍ സെക്കണ്ടറി അധ്യാപക യോഗ്യത അനിവാര്യം. ഹയര്‍ സെക്കണ്ടറി റിട്ടയേര്‍ഡ് അധ്യാപരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ സപ്തംബര്‍ 15 ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോണ്‍: 940000965, 9847175946.

മോഡല്‍ പോളിടെക്നിക്കില്‍ കമ്പ്യൂട്ടര്‍ ഡെമോണ്‍സ്ട്രേറ്ററുടെ ഒഴിവ്

cmsvideo
  What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam
  കെ കെ ഷൈലജ ടീച്ചർ
  Know all about
  കെ കെ ഷൈലജ ടീച്ചർ

  ആലപ്പുഴ: ഐ എച്ച് ആര്‍ ഡിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജില്‍ ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒഴിവ്്. യോഗ്യത: ഫസ്റ്റ് ക്ലാസ് ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്/ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനിയറിംഗ്. കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിംഗ്, കമ്പ്യൂട്ടര്‍ റിപ്പയറിംഗ് എന്നിവയില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും, സിസിഎന്‍എ/ എംസിഎസ്ഇ എന്നിവയില്‍ യോഗ്യതുള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജിന്റെ മാളിയേക്കല്‍ ജംഗ്ഷനിലുള്ള ഓഫീസില്‍ 16ന് രാവിലെ 10മണിക്ക് പ്രിന്‍സിപ്പലിന് മുന്‍പാകെ ഹാജരാകേണ്ടതാണ്. വിശദവിവരത്തിന് ഫോണ്‍: 8547005083.

  English summary
  Senior Clerk, Assistant Professor; Know job opportunities
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X