• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിഷിൽ അധ്യാപക ഒഴിവ്; ആയുര്‍വേദ തെറാപ്പിസ്റ്റ് അഭിമുഖം; തൊഴിൽ അവസരങ്ങൾ അറിയാം

Google Oneindia Malayalam News

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) ഒക്കുപേഷണല്‍ തെറാപ്പി വകുപ്പില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്കുപേഷണല്‍ തെറാപ്പിയില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.

അംഗീകൃത സ്ഥാപനത്തില്‍ ചുരുങ്ങിയത് മൂന്നു വര്‍ഷത്തെ അധ്യാപന പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. സെപ്തംബര്‍ 6, 2021 വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. യോഗ്യത, പ്രവൃത്തിപരിചയം, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് http://nish.ac.in/others/career വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഫോര്‍മാന്‍ തസ്തികയിൽ ഒഴിവ്

ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള മൈന്‍സ് ഫോര്‍മാന്‍ തസ്തികയിലെ ഒരു ഒഴിവില്‍ പുരുഷ•ാരില്‍ നിന്ന് തത്കാലിക നിയമനം നടത്തും. പ്രായം18-41(നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം-18,400. മൈന്‍സ് ആക്ട് പ്രകാരമുള്ള ഫോര്‍മാന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് മൈനിങിലോ തത്തുല്യ വിഷയത്തിലോ നേടിയ ഡിപ്ലോമയും മൈനിങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സെപ്റ്റംബര്‍ 14 നകം രജിസ്റ്റര്‍ ചെയ്യണം. (പി.ആര്‍.കെ നമ്പര്‍.2222/2021)

കണ്‍സള്‍ട്ടന്റ് നിയമനം

പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ഇവാലുവേഷന്‍ ആന്റ് മോണിറ്ററിംഗ് വകുപ്പില്‍ കണ്‍സള്‍ട്ടന്റ് (എം.ഐ.എസ്) തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍www.cmdkerala.netവെബ്‌സൈറ്റില്‍ ലഭിക്കും. (പി.ആര്‍.കെ നമ്പര്‍.2223/2021)

അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍: പേര് രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ മുന്‍ഗണനാ വിഭാഗം, ഓപ്പണ്‍ വിഭാഗം, ഈഴവ മുന്‍ഗണനാ വിഭാഗം, എസ്. സി മുന്‍ഗണനാ വിഭാഗം, മുസ്ലിം മുന്‍ഗണനാ വിഭാഗം എന്നിവയില്‍ ഏഴ് അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികകള്‍ നിലവിലുണ്ട്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എ, ബി.എസ്സി, ബികോം ബിരുദവും സര്‍ക്കാരിന്റെയോ സ്വകാര്യ സ്ഥാപനത്തിന്റെയോ പ്രചാരണ വിഭാഗത്തിലോ ദിനപത്രം, ന്യൂസ് ഏജന്‍സി എന്നിവയുടെ എഡിറ്റോറിയല്‍ വിഭാഗത്തിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ആണ് യോഗ്യത. 2021 ജനുവരി ഒന്നിന് 18നും 41നുമിടയിലായിരിക്കണം പ്രായം (നിയമാനുസൃത വയസിളവ് ബാധകം). പ്രതിദിനം 1005 രൂപയാണ് വേതനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ സെപ്റ്റംബര്‍ മൂന്നിനകം നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം.

ആയുര്‍വേദ തെറാപ്പിസ്റ്റ് (വനിത) അഭിമുഖം

ഇടുക്കി : ഭാരതീയ ചികിത്സാ വകുപ്പില്‍ ഇടുക്കി ജില്ലയിലെ തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഒഴിവുള്ള (ഒഴിവ്-1) തെറാപ്പിസ്റ്റ് (വനിത) തസ്തികയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ഇടുക്കി കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ആഫീസില്‍ സെപ്റ്റംബര്‍ 1 പകല്‍ 12 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു.

കേരള സര്‍ക്കാര്‍ അംഗീകൃത ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് പാസ്സായിട്ടുള്ള DAME സര്‍ട്ടിഫിക്കറ്റ് ഉള്ളതുമായ വനിത ഉദ്യോഗാര്‍ത്ഥികളെ മാത്രമെ പരിഗണിക്കുകയുള്ളൂ. വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ആഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

cmsvideo
  India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

  ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ്-19 പ്രോട്ടോക്കോള്‍ പ്രകാരമുള്ള നിര്‍ദ്ദേശങ്ങളും നിബന്ധനകളും നിര്‍ബന്ധമായും പാലിച്ചിരിക്കണം. ഉദ്യോഗാര്‍ത്ഥി മാത്രമേ ഓഫീസ് പരിസരത്ത് പ്രവേശിക്കുവാന്‍ പാടുള്ളൂ. കൂടെ വരുന്നവര്‍ ഓഫീസ് കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കുവാന്‍ പാടുള്ളതല്ല. കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍- 04862232318

  English summary
  teacher vacancy; Ayurvedic Therapist Interview; Know job opportunities
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X