Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഗ്രി കഴിഞ്ഞോ? ദുബായ് എയർപോർട്ടിൽ അവസരങ്ങളൊരുങ്ങുന്നു; തേടുന്നത് ഇവരെ..ശമ്പളം ഇങ്ങനെ

അബുദാബി: വ്യോമയാന മേഖലയിൽ ജോലി അന്വേഷിക്കുന്നവരാണോ? എങ്കിൽ നിരവധി അവസരങ്ങളാണ് ദുബായ് എയർപോർട്ടിൽ ഒരുങ്ങുന്നത്. ഉടൻ തന്നെ കൂടുതൽ യുവാക്കളെ മേഖലയിൽ നിയമിക്കുമെന്നാണ്
എയർപോർട്ട് അധികൃതർ വ്യക്തമാക്കുന്നത്.

രാജ്യത്ത് എയർലൈൻ, എയർപോർട്ട് അനുബന്ധ മേഖലകളിൽ വലിയ പുരോഗതിയാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത്. ദുബായ് എയർപോട്ടിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടുകളിൽ ഒന്നായ ദുബായ് എയർപോർട്ടിൽ 1700 ഓളം ജീവനക്കാർ നിലവിൽ ഉണ്ട്. വൈകാതെ തന്നെ കൂടുതൽ യുവാക്കൾക്ക് മേഖലയിൽ തൊഴിൽ നൽകാനാണ് അധികൃതർ ആലോചിക്കുന്നത്. ജീവനക്കാരുടെ എണ്ണം ഉയർത്തുകയല്ല മറിച്ച് കഴിവുള്ള ജീവനക്കാരെ നിയമിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അധികൃതർ പറയുന്നു.

UAE Job Opportunities

'ജീവനക്കാരുടെ എണ്ണം ഉയർത്തുകയല്ല ലക്ഷ്യം.കഴിവിലാണ് ഞങ്ങൾ ശ്രദ്ധ കൊടുക്കുന്നത്. 1,700 ജീവനക്കാരിൽ 34 ശതമാനം സ്വദേശിവത്കരണം നടത്തിയിട്ടുണ്ട്. ജീവനക്കാരിൽ 16 ശതമാനം 20 നും 35 നും ഇടയിലുള്ളവരാണ്', ദുബായിലെ ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മെഷാരി അൽ ബന്നായ് പറഞ്ഞു.

'ഞങ്ങളുടെ ലക്ഷ്യം ഗുണനിലവാരമാണ്. പ്രത്യേകിച്ച് യുവാക്കൾ, ബിരുദധാരികളായ ട്രെയിനികൾ, ഇന്റേണുകൾ എന്നിവരെ ലക്ഷ്യം വെച്ചുള്ളത്. ഇതാണ് മികച്ച ഫലം നൽകുക', ബന്നായ് പറഞ്ഞു.

പരിശീലന പരിപാടികൾ

2040 ഓടെ മിഡിൽ ഈസ്റ്റേൺ എയർപോർട്ടുകൾ കുറഞ്ഞത് 1.1 ബില്യൺ യാത്രക്കാരെ കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന്
എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) കണക്കുകൾ പറയുന്നു. അതായത് 2019 ൽ
കൈകാര്യം ചെയ്തതിന്റെ ഏകദേശം 300 ശതമാനത്തിന്റെ വർധനവ്.

'വളരെ പെട്ടെന്ന് തന്നെ ജോലി ഉപേക്ഷിച്ച് പോകുന്ന പ്രവണത ഒഴിവാക്കാൻ 18 മാസം നീണ്ട് നിൽക്കുന്ന സമഗ്രമായ പരിശീലനമായിരിക്കും ദുബായ് എയർപോർട്ടിൽ ജോലിയിൽ പ്രവേശിക്കുന്ന യുവാക്കൾക്ക് നൽകുക. എച്ച്ആർ മുതൽ ഫിനാൻസ് വരെയുള്ള എല്ലാ ഡിപ്പാർട്ട്‌മെന്റുകളിലും പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കിയാൽ അവരവരുടെ കഴിവുകൾ അനുസരിച്ചുള്ള വകുപ്പിൽ നിയമിക്കും. എന്നാൽ യുവാക്കൾക്കായിരിക്കും മുൻഗണന, ബെന്നൈ പറഞ്ഞു.

ചില അസൈൻമെന്റുകളിലും യുവാക്കളെ ക്ഷണിക്കുമെന്നും അദ്ദേഹം അറിയിച്ചു. സൈബർ സുരക്ഷ മുതൽ എഞ്ചിനീയറിംഗ്, ഫിനാൻസ് വരെയുള്ള പ്രോജക്ടുകളിലായിരിക്കും ഇവർക്ക് അവസരം ലഭിക്കുക.

അതേസമയം വ്യോമയാന മേഖലയിൽ യുവാക്കൾക്കായി വലിയ അവസരങ്ങളാണ് തുറക്കുന്നതെന്ന് അവിയപ്രോ കൺസൾട്ടിംഗിലെ എയർലൈൻ സിസ്റ്റംസ് ഐടി സ്പെഷ്യലിസ്റ്റ്
അലി കാസിർ പറഞ്ഞു. 'മുൻപ് അനുഭവ സമ്പത്തുള്ളവർക്കായിരുന്നു നിയമനങ്ങൾ ലഭിച്ചത്. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. സാങ്കേതിക പുരോഗതി, വ്യവസായ മാറ്റങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ മുൻഗണനകളിൽ മാറ്റം വരുത്തിയിരിക്കുകയാണ്. കൂടുതൽ യുവാക്കളെയാണ് മേഖല തേടുന്നത്',അദ്ദേഹം പറഞ്ഞു.

യുഎഇയിലെ എയർപോർട്ടുകളിലെ ജീവനക്കാരുടെ ശരാശരി അടിസ്ഥാന ശമ്പളം

ട്രോളി ഓപ്പറേറ്റർ - 7,000 ദിർഹം
എയർപോർട്ട് ഓപ്പറേഷൻസ് - 16,000 ദിർഹം
അനലിസ്റ്റ്- 20,000 ദിർഹം
എയർ ട്രാഫിക് കൺട്രോളർ - 36,000 ദിർഹം
അസിസ്റ്റന്റ് ടെക്നീഷ്യൻ- 4,000 ദിർഹം
ടിക്കറ്റിംഗ് മാനേജർ - 8,000 ദിർഹം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+