ഇന്റല്‍ ജീവനക്കാര്‍ക്ക് വന്‍ തിരിച്ചടി; 18000 ത്തോളം പേരെ പുറത്താക്കുമെന്ന് കമ്പനി
വാഷിംഗ്ടണ്‍: യുഎസ് ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റലിലെ ജീവനക്കാര്‍ക്ക് വന്‍ തിരിച്ചടി. പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി തങ്ങളുടെ തൊഴിലാളികളുടെ 15 ശതമാനത്തിലധികം വെട്ടിക്കുറയ്ക്കുമെന്ന് ഇന്റല്‍ പ്രഖ്യാപിച്ചു. അടുത്തിടെ അവസാനിച്ച പാദത്തില്‍ ഇന്റല്‍ 1.6 ബില്യണ്‍ ഡോളറിന്റെ നഷ്ടം റിപ്പോര്‍ട്ട് ചെയ്തരിരുന്നു. ഇതോടെ ഈ വര്‍ഷം ഏകദേശം 20 ബില്യണ്‍ ഡോളര്‍ ചെലവ് കുറയ്ക്കാനാണ് ഇന്റലിന്റെ തീരുമാനം.
തങ്ങള്‍ പ്രധാന ഉല്‍പ്പന്നത്തിന്റെയും പ്രോസസ്സ് സാങ്കേതികവിദ്യയുടെയും നാഴികക്കല്ലുകള്‍ പിന്നിട്ടപ്പോഴും രണ്ടാം പാദ സാമ്പത്തിക പ്രകടനം നിരാശാജനകമായിരുന്നു എന്ന് ഇന്റല്‍ ചീഫ് എക്സിക്യൂട്ടീവ് പാറ്റ് ഗെല്‍സിംഗര്‍ പറഞ്ഞു. രണ്ടാം പകുതിയിലെ ട്രെന്‍ഡുകള്‍ തങ്ങള്‍ മുമ്പ് പ്രതീക്ഷിച്ചതിലും കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാണ് എന്നും പാറ്റ് ഗെല്‍സിംഗര്‍ വ്യക്തമാക്കി.

ഇന്റലിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പിസി ഉല്‍പ്പന്നത്തിന്റെ കുതിച്ചുചാട്ടവും അതിന്റെ സൗകര്യങ്ങളില്‍ ഉപയോഗിക്കാത്ത ശേഷിയും ഹെഡ്വിന്‍ഡ് രണ്ടാം പാദ വരുമാനത്തെ പ്രതികൂലമായി ബാധിച്ചു എന്നാണ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഡേവിഡ് സിന്‍സ്നര്‍ പറയുന്നത്. ചെലവ് ചുരുക്കല്‍ നടപ്പിലാക്കുന്നതിലൂടെ ലാഭം മെച്ചപ്പെടുത്തുന്നതിനും ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്തുന്നതിനും സജീവമായ നടപടികള്‍ സ്വീകരിക്കുന്നു എന്നും സിന്‍സ്‌നര്‍ പറഞ്ഞു.
124,800 ജീവനക്കാരില്‍ 18000 പേരെയെങ്കിലും പിരിച്ചുവിടല്‍ ബാധിച്ചേക്കും. ജൂണില്‍, ഇസ്രായേലിലെ ഒരു പ്രധാന ഫാക്ടറി പദ്ധതിയുടെ വിപുലീകരണം നിര്‍ത്തുന്നതായി ഇന്റല്‍ പ്രഖ്യാപിച്ചിരുന്നു. ബിസിനസ് സാഹചര്യങ്ങള്‍, മാര്‍ക്കറ്റ് ഡൈനാമിക്‌സ്, ഉത്തരവാദിത്ത മൂലധന മാനേജ്‌മെന്റ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നത് എന്നാണ് യുഎസ് ആസ്ഥാനമായുള്ള കമ്പനി പറയുന്നത്.
2028 ഓടെ പിസി വിപണിയുടെ 80 ശതമാനവും എഐ കമ്പ്യൂട്ടറുകള്‍ ആയിരിക്കുമെന്നാണ് ഇന്റല്‍ പറയുന്നത്. എന്നാല്‍ എതിരാളികളായ എന്‍വിഡിയ, എഎംഡി, ക്വാല്‍കോം എന്നിവയില്‍ നിന്ന് ഇന്റല്‍ ശക്തമായ വെല്ലുവിളികളാണ് നേരിടുന്നത്. ലാപ്ടോപ്പുകള്‍ മുതല്‍ ഡാറ്റാ സെന്ററുകള്‍ വരെ പ്രവര്‍ത്തിക്കുന്ന ചിപ്പുകളുടെ വിപണിയില്‍ പതിറ്റാണ്ടുകളായി ഇന്റല്‍ ആധിപത്യം പുലര്‍ത്തിയിരുന്നതാണ്.
എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ എന്‍വിഡിയ സ്‌പെഷ്യലൈസ്ഡ് എഐ പ്രോസസറുകള്‍ വിപണിയിലെത്തിച്ചതോടെ തിരിച്ചടി നേരിട്ടു. അതേസമയം ഇന്റലിന്റെ ഏറ്റവും പുതിയ ഉപകരണങ്ങള്‍ പെര്‍ഫോമന്‍സ്, ഊര്‍ജ്ജ കാര്യക്ഷമത, വിലക്കുറവ് എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത് എന്നാണ് ഗെല്‍സിംഗറിന്റെ അവകാശവാദം. മൈക്രോസോഫ്റ്റ് ജൂണില്‍ അതിന്റെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിര്‍മ്മിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സവിശേഷതകളുള്ള കോപൈലറ്റ് + എഐ പിസികള്‍ പുറത്തിറക്കിയിരുന്നു.
ഡെല്‍, എച്ച്പി, സാംസങ്, ലെനോവോ എന്നിവയുള്‍പ്പെടെ ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളില്‍ ചിലരും ഈ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കും എന്നാണ് അറിയുന്നത്. ഇതോടെ ഇന്റര്‍നെറ്റില്ലാതെ ഡിവൈസില്‍ തന്നെ എഐ കഴിവുകള്‍ വാഗ്ദാനം ചെയ്യാന്‍ ഇവയ്ക്കാകും.












Click it and Unblock the Notifications