ചത്താല്‍ മൊല്ലാക്കയ്ക്ക് അറിയാം

'കൈകാലുകള്‍ മരവിക്കും; കണ്ണ് കാണില്ല; ചെവി കേള്‍ക്കില്ല; സംസാരിക്കില്ല ; നടക്കാനാവില്ല ഇതൊക്കെയാണ് ചത്തെന്ന് അറിയാനുള്ള വഴി' മൊല്ലാക്കയുടെ ഭാര്യ തീര്‍ത്തു പറഞ്ഞു.
വല്ലാത്ത തണുപ്പുള്ള ഒരു മഞ്ഞുകാലം. രാവിലെ ബാങ്കുവിളിക്കാനിറങ്ങിയ മൊല്ലാക്കയുടെ കൈകാലുകള്‍ മരവിച്ചു. കണ്ണ് തുറക്കാനാവുന്നില്ല, ശബ്ദമൊന്നും കേള്‍ക്കാനുമില്ല; നടക്കാനുമാവാതെ മൊല്ലാക്കയവിടെ കിടന്നു.
അതുവഴി നാല് മുസ്ലീമുകള്‍ വന്നു. മയ്യത്തു കണ്ടാല്‍ സൂര്യാസ്തമയത്തിന് മുമ്പ് മറവുചെയ്യണമെന്നാണ് ഇസ്ലാം നിയമം. അവര്‍ മൊല്ലാക്കയെ താങ്ങിയെടുത്തു നടന്നു. അവര്‍ ഒരു നാല്‍ക്കവലയിലെത്തി. സെമിത്തേരിയറിയാതെ അവര്‍ വിഷമിച്ചു.
'സെമിത്തേരി തെക്കാ... അവിടെ കബറടക്കിക്കൊളിന്‍..... ഞാന്‍ ചത്തതു തന്ന്യാ' ഇത്രയും പറഞ്ഞ് മൊല്ലാക്ക ചത്തപോലെ കിടന്നു.
കെട്ടുന്നതാര്?
മേലുദ്യോഗസ്ഥന്‍ കീഴുദ്യോഗസ്ഥനോട്.
'അടുത്ത ബുധനാഴ്ച ലീവുവേണമെന്ന് പറഞ്ഞതെന്തിനാ?'
'അന്നെന്റെ വിവാഹമാണ്'.
'തന്നെയൊക്കെ ഏതു വിഡ്ഢിയുടെ മകള്‍ കെട്ടാനാടോ?'
'നിങ്ങളുടെ മകള്‍!'












Click it and Unblock the Notifications