പിവി സിന്ധുവിന്റെ വിവാഹ ചിത്രങ്ങൾ വൈറൽ; സാരിയും ദുപ്പട്ടയും, ആഭരണങ്ങളും; അടിമുടി തിളങ്ങി താരം
ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയായിരിക്കുകയാണ്. ഉദയ്പൂരിൽ നടന്ന മനോഹരമായ ചടങ്ങിലാണ് വെങ്കട്ട് ദത്തയും സിന്ധുവും വിവാഹിതരായത്. കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് സിന്ധുവിന്റെയും വെങ്കട്ടിന്റെവും വിവാഹ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
ഇതിന് പിന്നാലെ സിന്ധുവിന്റെ വിവാഹ വേഷത്തെക്കുറിച്ചും ധരിച്ച ആഭരണങ്ങളെക്കുറിച്ചുമൊക്കെ ചർച്ചകൾ തുടങ്ങി. ലെഹംഗയിൽ നിന്ന് മാറി ഗോൾഡൻ സിൽക്ക് സാരിയാണ് താരം തിരഞ്ഞെടുത്തത്. സാരിയുടെ ഗോൾഡൻ കര ഇന്ത്യൻ കരകൗശലത്തിൻ്റെ സമ്പന്നമായ കലാവൈഭവം പ്രദർശിപ്പിച്ചുകൊണ്ട് ഒരു രാജകീയ സ്പർശം നൽകി. സാരിക്ക് ചേരുന്നതായിരുന്നു ബ്ലൗസ്, മനോഹരമായ ഒരു ദുപ്പട്ട തലയിലിട്ടിരുന്നു.

പരമ്പരാഗത ആക്സസറികൾ ആണ് താരം തിരഞ്ഞെടുത്തത്. വജ്രങ്ങൾ പതിച്ച മാംഗ് ടിക്ക, തൂങ്ങിനിൽക്കുന്ന കമ്മലുകൾ, കൈത്തണ്ട നിറയെ വളകൾ എന്നിവയൊക്കെ വധുവിന്റെ ഭംഗി കൂട്ടി. കുറ്റമറ്റതായിരുന്നു മേക്കപ്പ്. അതേ സമയം വരൻ ഒരു സ്വർണ നിറമുള്ള ഷർവാണിയാണ് ധരിച്ചത്. ഷെർവാണിക്ക് ചേരുന്ന പാന്റും ദുപ്പട്ടയും ആണ് വരന്റെ വേഷം. വെള്ളിയാഴ്ച മുതൽ ആരംഭിച്ചതാണ് വിവാഹച്ചടങ്ങ്. ഞായറാഴ്ചയായിരുന്നു വിവാഹം. 24 ന് വധൂവരന്മാരുടെ നാടായ ഹൈദരബാദിൽ വിവാഹ സൽക്കാരം നടക്കും.
ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയും ഉറ്റസുഹൃത്തുമായ വെങ്കട്ടദത്ത സായിയാണ് വരൻ. രാജസ്ഥാനിലെ ഉദയ്‌പുരിലുള്ള റിസോർട്ടിലായിരുന്നു വിവാഹം. വരൻ വെങ്കിട്ടും സിന്ധുവും സുഹൃത്തുക്കളായിരുന്നു. രണ്ട് പേരുടെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി പരിചയമുണ്ട്.
ഫൗണ്ടേഷൻ ഓഫ് ലിബറൽ ആൻഡ് മാനേജ്‌മെൻ്റ് എജ്യുക്കേഷനിൽ നിന്ന് അക്കൗണ്ടിംഗിലും ഫിനാൻസിലും ബിരുദധാരിയായ വെങ്കട്ട ദത്ത സായ്, ബാംഗ്ലൂരിലെ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ നിന്ന് ഡാറ്റ സയൻസ് ആൻഡ് മെഷീൻ ലേണിംഗിൽ ബിരുദാനന്തര ബിരുദം നേടി തൻ്റെ അക്കാദമിക് പോർട്ട്‌ഫോളിയോ കൂടുതൽ മെച്ചപ്പെടുത്തി. കൂടാതെ, ലിബറൽ ആർട്‌സ് ആൻഡ് സയൻസസിൽ ഡിപ്ലോമ നേടി.
ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരിയാണ് പി വി സിന്ധു. അതേ സമയം ജനുവരി മുതൽ സിന്ധു കളക്കളത്തിൽ സജീവമാകുമെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications