Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലവ് അറ്റ് ഫസ്റ്റ് സൈറ്റ് പോലെ, വിമാനത്തിലെ കണ്ടുമുട്ടൽ എല്ലാം മാറ്റിമറിച്ചു'; മനസ്സുതുറന്ന് പിവി സിന്ധു

രണ്ട് ഒളിമ്പിക്‌സ് മെഡലുകൾ നേടിയ ഇന്ത്യൻ ബാഡ്മിൻ്റണിലെ ഐതിഹാസിക താരമാണ് പി വി സിന്ധു. ഞായറാഴ്ചയായിരുന്നു സിന്ധുവിൻ‌റെ വിവാഹം. വിവാഹ ചിത്രങ്ങൾ വൈറലായിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള പോസിഡെക്‌സ് ടെക്‌നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ വെങ്കട ദത്ത സായിയാണ് സിന്ധുവിനെ വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം അതിഗംഭീരമായ റിസപ്ഷനും നടത്തിയിരുന്നു.

സിന്ധുവും വെങ്കിട്ടും വർഷങ്ങളായി പരസ്പരം അറിയാവുന്നവരാണ്. ഇരുവരും സുഹൃത്തുക്കളായിരുന്നു. പിന്നെ എപ്പോഴാണ് ആ സൗഹൃദം പ്രണയമാകുന്നതെന്നോ! വെങ്കട ദത്ത സായിയുമായുള്ള തന്റെ പ്രണയത്തെക്കുറിച്ച് പറയുകയാണ് പി വി സിന്ധു. വോ​ഗ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിന്ധു ഇക്കാര്യം പറയുന്നത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് പോലെയായിരുന്നുവെന്നാണ് വെങ്കട്ട ദത്തയുമായുള്ള പ്രണയത്തെക്കുറിച്ച് സിന്ധു പറഞ്ഞത്.

pv

2022 ൽ ആയിരുന്നു തങ്ങളുടെ പ്രണയകഥ തുടങ്ങിയത് എന്നാണ് സിന്ധു പറയുന്നത്. വിമാനത്തിൽ വെച്ചുള്ള തങ്ങളുടെ കണ്ടുമുട്ടലാണ് എല്ലാം മാറ്റി മറിച്ചതെന്നും ആ യാത്ര തങ്ങളെ ഒന്നിപ്പിക്കുകയായിരുന്നുവെന്നും പി വി സിന്ധു പറഞ്ഞു. പല കാര്യങ്ങളും പരസ്പരം തിരിച്ചറിയാൻ സാധിച്ചു. ഒരു ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു ആ നിമിഷം. അത് മുതൽ പിന്നീട് നടന്ന എല്ലാ കാര്യങ്ങളും ശരിയായിട്ടാണ് തനിക്ക് അനുഭവപ്പെട്ടിരുന്നത് എന്നും പി വി സിന്ധു പറഞ്ഞു.

തങ്ങളുടെ വിവാഹം ആസൂത്രണം ചെയ്യുന്നത് മനോഹരവും എന്നാൽ വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്രയായിരുന്നുവെന്ന് സിന്ധു പറയുന്നു. പ്രൊഫഷണൽ അത്ലറ്റ് എന്ന നിലയിൽ തിരക്കുകളുണ്ടായിരുന്നിട്ടും വിവാഹത്തിന് എന്താണ് വേണ്ടതെന്ന വ്യക്തമായ കാഴ്ചപ്പാട് തനിക്കുണ്ടായിരുന്നുവെന്ന് പി വി സിന്ധു പറഞ്ഞു. മറുവശത്ത് എല്ലാ ആസൂത്രണം ചെയ്ത് ചെയ്യാൻ വെങ്കട്ട് ഉണ്ടായിരുന്നെന്നും അങ്ങനെ എല്ലാ തടസ്സങ്ങളില്ലാതെ നടന്നുവെന്നും പി വി സിന്ധു പറഞ്ഞു.

തങ്ങളുടെ വിവാഹ നിശ്ചയത്തിന് ഏറ്റവും അടപ്പമുള്ള ആളുകൾ മാത്രമായിരുന്നു പങ്കെടുത്തതെന്നും താരം പറഞ്ഞു. ആ നിമിഷം എന്നെന്നും ഓർമിക്കുമെന്നും പി വി സിന്ധു പറഞ്ഞു. ഞായാറാഴ്ച രാവിലെ രാജസ്ഥാനിലെ ഉ​​​ദയപൂരിലാണ് സിന്ധുവിന്റെയും വെങ്കട്ടിന്റെയും വിവാഹം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു റിസപ്ഷൻ. അതേ സമയം സിന്ധുവിന്റെ വിവാഹ ലുക്ക് വൈറലായിരുന്നു. സാരിയായിരുന്നു സിന്ധു ധരിച്ചിരുന്നു. പരമ്പരാ​ഗത ആഭരണങ്ങളാണ് താരം അണിഞ്ഞത്ത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+