പുകവലി പോലെ സമൂസയും ജിലേബിയും ഹാനികരം; ഇനി കടകള്‍ക്കു മുന്നില്‍ ഷുഗര്‍ ബോര്‍ഡുകള്‍
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് ഏറെ ഇഷ്ടമുള്ള രണ്ട് വിഭവങ്ങളാണ് സമൂസയും ജിലേബിയും. എണ്ണയില്‍ കുളിച്ചാണ് ജിലേബിയും സമൂസയും വരുന്നതെങ്കില്‍ അമിതമായ മധുരം കൂടി ചേരുന്നതാണ് ജിലേബി. രാജ്യത്ത് പൊണ്ണത്തടിയും ജീവിതശൈലീ രോഗങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജിലേബിക്കും സമൂസയ്ക്കും എതിരെ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
സമൂസയും ജിലേബിയും ആരോഗ്യത്തിന് ഹാനികരമെന്ന നിര്‍ദേശം നല്‍കണമെന്ന മുന്നറിയിപ്പാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. സിഗരറ്റ് കവറില്‍ പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് നല്കുന്നതു പോലെ സമൂസയും ജിലേബിയും ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം.

ആദ്യം കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, സ്ഥാപനങ്ങള്‍, വകുപ്പുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എയിംസ് എന്നിവയുടെ കാന്റീനുകള്‍, കഫ്റ്റീരിയകള്‍ എന്നിവയുടെ മുമ്പില്‍ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണം എന്നാണ് നിര്‍ദേശം.
എണ്ണയും മധുരവും ഉള്ള ഭക്ഷണങ്ങള്‍ക്ക് എതിരായ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ലഘു ഭക്ഷണങ്ങളില്‍ എത്രത്തോളം കൊഴുപ്പുണ്ട് പഞ്ചാരയുണ്ട്. ഇക്കാര്യങ്ങളൊക്കെ ഓയിലി ആന്‍ഡ് ഷുഗര്‍ മുന്നറിയിപ്പ് ബോര്‍ഡില്‍ ഉണ്ടാകണമെന്നാണ് നിര്‍ദേശം. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സിഗരറ്റ് കവറിലേതു പോലെ മുന്നറിയിപ്പ് നല്‍കാനാണ് നിര്‍ദേശം.
ഇത്തരത്തില്‍ കൂടുതല്‍ എണ്ണയും മധുരവും കഴിക്കുമ്പോള്‍ ആരോഗ്യത്തിന് ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും മുന്നറിയിപ്പ് ബോര്‍ഡില്‍ ഉണ്ടായിരിക്കും. അതേസമയം ഇത് നിരോധനം അല്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്
ജിലേബി, സമൂസ എന്നീ ലഘു ഭക്ഷണങ്ങള്‍ക്ക് പുറമേ ലഡു, വട പാവ് എന്നിവയും കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. നേരത്തെ സിബിഎസ്ഇ ഇത്തരം ഒരു തീരുമാനമെടുത്തിരുന്നു. സിബിഎസ്ഇയുടെ കീഴിലുള്ള സ്കൂളുകളില്‍ ഒരു ഷുഗര്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനമെടുത്തിരുന്നു. അതായത് കാന്റീനുകളില്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തില്‍ പഞ്ചാരയുടെയും എണ്ണയുടെയും അളവ് എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ ഷുഗര്‍ ബോര്‍ഡ്.
ഇതിനു പിന്നാലെയാണ് കേന്ദ്രവും ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നത്. ജനങ്ങളില്‍ അമിതവണ്ണവും ടൈപ്പ് ടു ഡയബറ്റിസും വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
പഞ്ചസാരയും കൊഴുപ്പും അമിതവണ്ണം, രക്തസമ്മര്‍ദം, ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്ക് പ്രധാന കാരണക്കാരാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2050 ആകുമ്പോഴേക്കും 449 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്ക് അമിത ഭാരവും പൊള്ളത്തടി ഉള്ളവരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ പോയാല്‍ പൊണ്ണത്തടിയുള്ളവരുടെ ലോകത്തിലെ രണ്ടാമത്തെ കേന്ദ്രമായി ഇന്ത്യ മാറും.
ഇത് നിരോധനം അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പരമ്പരാഗത ലഘു ഭക്ഷണങ്ങള്‍ നിരോധിക്കരുതെന്നും ശരിയായ വിവരങ്ങള്‍ പൊതുജനങ്ങളെ ശാക്തീകരിക്കുക എന്നതാണ് ഈ നിര്‍ദേശം കൊണ്ട് ലക്ഷ്യമാക്കുന്നത്. എണ്ണയുടെ ഉപയോഗം 10% കുറയ്ക്കാനും ആരോഗ്യകരമായ ജീവിത ശൈലിയിലേക്കും ഭക്ഷണ തിരഞ്ഞെടുപ്പുകളിലേക്കും മാറാനും ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ മോദിയുടെ ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ ഭാഗമായാണ് ഈ നിര്‍ദേശം.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications