കങ്കണ റണാവത് രഹസ്യമായി വിവാഹം കഴിച്ചോ? താലിമാല അണിഞ്ഞുള്ള നടിയുടെ വീഡിയോ വൈറൽ
ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത് എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ്. സിനിമകളിലെ പ്രകടനം കൊണ്ടും രാഷ്ട്രീയ നിലപാടുകൾ കൊണ്ടും മാത്രമല്ല, തന്റെ വ്യക്തിജീവിതം കൊണ്ടും കങ്കണ പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമാകാറുണ്ട്. ഇപ്പോഴിതാ കങ്കണയുടെ ഏറ്റവും പുതിയ ഒരു വീഡിയോയാണ് വൻ തരംഗം സൃഷ്ടിക്കുന്നത്.
മുംബൈയിലെ ഒരു തിയേറ്ററിന് പുറത്തുനിന്നുള്ള കങ്കണയുടെ ദൃശ്യങ്ങളാണ് വൈറലായത്. ഒരു സാധാരണ പിങ്ക് ചുരിദാർ ധരിച്ച്, കണ്ണട വെച്ച് കാറിലേക്ക് പോകുന്ന കങ്കണയുടെ കഴുത്തിൽ ഒരു താലിയും കൈകളിൽ പച്ച വളകളും ഉണ്ടായിരുന്നു. ചില വീഡിയോകളിൽ നെറ്റിയിൽ സിന്ദൂരം ചാർത്തിയതായും കാണാം. ഒരു വിവാഹിതയായ സ്ത്രീയുടെ ലുക്കിൽ കങ്കണയെ പെട്ടെന്ന് കണ്ടതോടെ ആരാധകർ ഒന്നടങ്കം ഞെട്ടി. കങ്കണ ആരുമറിയാതെ രഹസ്യമായി വിവാഹം കഴിച്ചോ?, ആരാണ് ആ ഭാഗ്യവാൻ? എന്നിങ്ങനെ നിരവധി ചോദ്യങ്ങളുമായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുത്തു.
കങ്കണയുടെ ഈ മംഗല്യസൂത്ര ലുക്കിന് പിന്നിൽ യാതൊരുവിധ രഹസ്യവുമില്ല എന്നതാണ് യാഥാർത്ഥ്യം. റിപ്പോർട്ടുകൾ പ്രകാരം, കങ്കണ തന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ക്വീൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ക്വീൻ 2 എന്ന സിനിമയുടെ ഷൂട്ടിംഗിലാണ്. മുംബൈയിലെ ഗെയ്റ്റി ഗാലക്സി തിയേറ്ററിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയായിരുന്നു.

ഷൂട്ടിംഗിനിടയിൽ താരത്തിന് പെട്ടെന്ന് ഒരു ഡെന്റിസ്റ്റിനെ കാണാൻ പോകേണ്ടി വന്നു. കനത്ത സുരക്ഷയോടെ തിടുക്കത്തിൽ ഇറങ്ങിയതിനാൽ സിനിമയിലെ വേഷവും മേക്കപ്പും മാറ്റാൻ കങ്കണയ്ക്ക് സമയം ലഭിച്ചില്ല. പുറത്ത് പാപ്പരാസികൾ കാത്തുനിൽക്കുന്നുണ്ടെന്ന് താരം അറിഞ്ഞിരുന്നതുമില്ല. കങ്കണ കാറിലേക്ക് കയറിപ്പോയതിന് പിന്നാലെ ഈ വേഷത്തിലുള്ള വീഡിയോ വൈറലാവുകയും അത് രഹസ്യവിവാഹ വാർത്തയായി പ്രചരിക്കുകയുമായിരുന്നു. സിനിമയിൽ കങ്കണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്കാണിതെന്ന് പിന്നീട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
മാത്രമല്ല ഈ വാർത്തകളോട് പ്രതികരിച്ചുകൊണ്ട് കങ്കണ തന്നെ രംഗത്തെത്തിയിരുന്നു. തനിക്ക് വിവാഹമായിട്ടില്ലെന്നും, താൻ വിവാഹം കഴിക്കുകയാണെങ്കിൽ അത് ലോകം മുഴുവൻ അറിയിച്ചുകൊണ്ട് വളരെ ഗംഭീരമായി മാത്രമേ ചെയ്യുകയുള്ളൂ എന്നും ഒളിച്ചോടിയോ രഹസ്യമായോ വിവാഹം കഴിക്കില്ലെന്നും കങ്കണ വ്യക്തമാക്കി.
സിനിമയിലെ വേഷത്തിന്റെ പേരിലാണ് ഈ പുതിയ വിവാഹ വാർത്ത പ്രചരിച്ചതെങ്കിലും, കങ്കണയുടെ പ്രണയ ജീവിതം മുൻപും വലിയ രീതിയിൽ ബോളിവുഡിൽ ചർച്ചയായിട്ടുണ്ട്. കങ്കണ സിനിമയിലെത്തുന്ന തുടക്കകാലത്ത് പ്രായത്തിൽ വളരെ മുതിർന്നതും വിവാഹിതനുമായ നടൻ ആദിത്യ പഞ്ചോളിയുമായി പ്രണയത്തിലായിരുന്നു എന്ന് വാർത്തകൾ വന്നിരുന്നു. പിന്നീട് ഈ ബന്ധം കടുത്ത മാനസിക-ശാരീരിക പീഡനങ്ങളിലാണ് അവസാനിച്ചതെന്ന് കങ്കണ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
'രാസ് 2' എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിക്കുന്ന സമയത്ത് നടൻ ശേഖർ സുമന്റെ മകനായ അധ്യായൻ സുമനുമായി കങ്കണ പ്രണയത്തിലായി. എന്നാൽ ഈ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. കങ്കണ തന്നെ മന്ത്രവാദത്തിന് ഇരയാക്കിയെന്നും കഠിനമായി പീഡിപ്പിച്ചെന്നും പിൽക്കാലത്ത് അധ്യായൻ ആരോപിച്ചത് വലിയ വിവാദമായിരുന്നു.
ബോളിവുഡിനെ തന്നെ പിടിച്ചുലച്ച ഏറ്റവും വലിയ വിവാദ പ്രണയമായിരുന്നു കങ്കണയും ഋതിക് റോഷനും തമ്മിലുണ്ടായിരുന്നത്. 'ക്രിഷ് 3' എന്ന ചിത്രത്തിന്റെ സമയത്ത് തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും ഋതിക് തനിക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നുവെന്നും കങ്കണ അവകാശപ്പെട്ടു. എന്നാൽ ഋതിക് ഇത് പൂർണ്ണമായും നിഷേധിക്കുകയും കങ്കണയ്ക്ക് മാനസികപ്രശ്നങ്ങളാണെന്ന് ആരോപിക്കുകയും ചെയ്തു. ഇരുവരും തമ്മിൽ വലിയ നിയമപോരാട്ടങ്ങൾ വരെ നടന്നു.
കഴിഞ്ഞ കുറച്ചുകാലമായി ഒരു വിദേശിയായ ബിസിനസുകാരനുമായി കങ്കണ പ്രണയത്തിലാണെന്ന് ചില ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. മുംബൈയിൽ ഇരുവരും ഒന്നിച്ചുനടക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് കങ്കണയ്ക്ക് ഒരു 'മിസ്റ്ററി ബോയ്ഫ്രണ്ട്' ഉണ്ടെന്ന തരത്തിൽ വാർത്തകൾ വന്നത്. എന്നാൽ കങ്കണ ഇതിനെക്കുറിച്ച് ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല.














Click it and Unblock the Notifications