കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യാവകാശസംരക്ഷണത്തിനായി പാക്കിസ്ഥാനില്‍ വിവിധ പരിപാടികള്‍

  • By Staff
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പട്ടാള സേനാധിപതി ജനറല്‍ പര്‍വേസ് മുശറഫ് നിരവധി മനുഷ്യാവകാശ സംരക്ഷണ പരിപാടികള്‍ പ്രഖ്യാപിച്ചു. സ്ത്രീകളെ വിവേചനപരമായി കൊല്ലുന്ന അഭിമാന കൊലപാതകം നിയമപരമായി കൊലപാതകമായി കണക്കാക്കുന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. ജയില്‍പ്പുള്ളികളെ വിവേചനപരമായി ചങ്ങലയ്ക്കിടുന്നതും നിന്ദാ നിയമത്തിന്റെ വ്യാപ്തി കുറയ്ക്കുന്നതും ഭരണപരിഷ്കാരങ്ങളില്‍പ്പെടും.

കുടുംബത്തിന്് ചീത്തപ്പേരുണ്ടാക്കിയെന്നാരോപിച്ച് സ്ത്രീകളെ കൊല്ലുന്ന പതിവ് പാക്കിസ്ഥാനില്‍ വ്യാപകമാണ്. എന്നാല്‍ വിവാഹമോചനമാവശ്യപ്പെട്ട സാമിയ ഇമ്രാന്‍ എന്ന സ്ത്രീയെ ഒരു വര്‍ഷം മുമ്പ് വക്കീലിന്റെ ഓഫീസില്‍ വെച്ച് വെടിവെച്ചുകൊന്നതോടെയാണ് ഈ അഭിമാന കൊലപാതകം മനുഷ്യാവകാശ സംഘടനകളുടെ കണ്ണില്‍പ്പെട്ടത്.

എന്നാല്‍ പാക്കിസ്ഥാനില്‍ ജനാധിപത്യം തിരിച്ചുകൊണ്ടുവരണമെന്ന ലോകരാഷ്ട്രങ്ങളുടെ ആവശ്യത്തെക്കുറിച്ച് മുശറഫിന്റെ പുതിയ പരിപാടികള്‍ മൗനം ദീക്ഷിക്കുകയാണ്. റാലികള്‍ക്കും പൊതുയോഗങ്ങള്‍ക്കുമുള്ള നിരോധനം എന്നുവരെ തുടരുമെന്നതിനെക്കുറിച്ചും മുശറഫ് ഒന്നും പറയുന്നില്ല.

വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സ്ഥിരമായ ഒരു വനിതാകമ്മീഷന്‍ രൂപീകരിക്കും. കുത്തഴിഞ്ഞു കിടക്കുന്ന പോലീസ് സേനയെ നവീകരിക്കാനും കമ്മീഷന്‍ രൂപീകരിക്കുന്നുണ്ട്. ജയില്‍പ്പുള്ളികളെ ചങ്ങലക്കിടുന്നത് കൊളോണിയല്‍ ഭരണത്തിന്റെ അവശിഷ്ടമെന്നാണ് മുശറഫ് വിശേഷിപ്പിച്ചത്.

പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാക്കുന്ന എഫ്.ഐ.ആറിനേയുും ഡെപ്യൂട്ടി കമ്മീഷണര്‍ നടത്തുന്ന പരിശോധനയേയും ആധാരമാക്കി മാത്രമേ ഇനി നിന്ദാനിയമം പ്രയോഗിക്കുകയുള്ളൂവെന്ന് മുശറഫ് വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X