Get Updates
Get notified of breaking news, exclusive insights, and must-see stories!

സേവിങ്സ് നിക്ഷപനിരക്ക് കുറച്ചു

ദില്ലി: ഈ വര്‍ഷം മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള വായ്പാ നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു.

2000 -- 2001 കാലയളവില്‍ ദേശീയ മൊത്തവരുമാനം 6.5 ശതമാനം തൊട്ട് എഴ് ശതമാനം വരെ വളര്‍ച്ചയുണ്ടാകുമെന്ന് കണക്കാക്കുന്നു.

ഷെഡ്യൂള്‍ഡ് ബാങ്കുകളിലെ സേവിങ്സ് നിക്ഷപനിരക്കില്‍ 4.5 ശതമാനത്തില്‍ നിന്നു നാലു ശതമാനമായി കുറച്ചു. ബാങ്ക് നിരക്കിലും ഒരു ശതമാനം കുറവുണ്ട്.

ധന-ആസ്തി ആനുപാതവും രണ്ടു ഘട്ടമായി ഒരു ശതമാനം കുറച്ചു. ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച 6.6 മൂതല്‍ ഏഴ് ശതമാനം വരെയാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ പറഞ്ഞു.

പണപ്പെരുപ്പ് 4.5 ശതമാനത്തില്‍ താഴെ നിര്‍ത്താനും സാമ്പത്തിക വളര്‍ച്ചയ്ക്ക് വേണ്ട വായ്പ്പ ലഭ്യമാക്കുകയുമാണ്് ഈ വായ്പാ നയത്തിന്റെ പ്രധാന ലക്ഷ്യമെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാ തരത്തിലുള്ള വായ്പകളും സ്ഥിരമോ വ്യത്യസ്ഥമോ ആയ നിരക്കില്‍ കൊടുക്കുന്നതിനും ബാങ്കുകള്‍ക്ക് സ്വാതന്ത്യ്രമുണ്ടായിരിക്കും. വിദേശ ഇന്ത്യാക്കാരുടെ വിദേശ നാണ്യ അക്കൗണ്ടുകളില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുമ്പോള്‍ നിരക്ക് സ്വതന്ത്രമായി നിശ്ചയിക്കാനുള്ള സ്വാതന്ത്യ്രം ബാങ്കുകള്‍ക്കുണ്ട്. പുതിയ വായ്പാ നയം പ്രകാരം ഇന്‍ഷ്വറന്‍സ് മേഖലയില്‍ പ്രവേശിക്കുന്നതിന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി തേടേണ്ടതുണ്ട്. മിനിമം 500 കോടി രൂപയുടെ ആസ്തിയും മറ്റു നിബന്ധനകള്‍ പാലിക്കുന്നതുമായ ബാങ്കുകള്‍ക്ക് ഇന്‍ഷ്വറന്‍സ് മേഖലയില്‍ പ്രവേശിക്കാന്‍ അപേക്ഷിക്കാവുന്നതാണ്.

ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റുകളുടെ കുറഞ്ഞ മെച്ചുറിറ്റി സമയം 15 ദിവസമായി കുറച്ചു. ഇതിന്റെ കാലാവധി നേരത്തെ മൂന്നു മാസമായിരുന്നു. റ്റേം ഡെപ്പോസിറ്റുകളോടു ഇത് തുല്യമാക്കിയിട്ടുണ്ട്.

വായ്പകള്‍ തിരിച്ചു പിടിക്കുന്നതില്‍ ബാങ്കുകള്‍ കുറേക്കൂടി ശ്രദ്ധിക്കണമെന്ന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. ട്രൈബ്യൂണല്‍, ഒത്തുതീര്‍പ്പു ഉപദേശക സമിതികള്‍ മുതലായ രീതികളിലൂടെ വായ്പാകടം തിരിച്ചു പിടിക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+