കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് രാജഗോപാല്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നുവെന്ന പ്രതിപക്ഷ പ്രചരണം തെറ്റാണെന്ന് കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍.

തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജസ്റിസ് ഷക്കീല്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള ന്യൂനപക്ഷകമ്മിഷന്‍ അംഗങ്ങള്‍ അക്രമം നടന്നുവെന്ന് പറയപ്പെടുന്ന സ്ഥലം സന്ദര്‍ശിച്ചിരുന്നു. അവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ മതവിദ്വേഷമോ വര്‍ഗ്ഗീയതയോ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്, അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ മഹാസഖ്യത്തില്‍ ചേരണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ്സാണ്. എന്നാല്‍ ഇത്തരം ഒരു തീരുമാനം കൈക്കൊള്ളാന്‍ സി.പി.എം നേതൃത്വം കോണ്‍ഗ്രസ്സിനെ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞൂ.

കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ റേഷന്‍ നയം പാവപ്പെട്ട ജനവിഭാഗങ്ങളെ സഹായിക്കുന്ന വിധമാണ് പുനഃക്രമീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X