കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ആലപ്പുഴയില്‍ രണ്ടുപേര്‍ തീയില്‍പെട്ട് മരിച്ചു
ആലപ്പുഴ : ആലപ്പുഴയില്‍ തോന്നല്‍ കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള സ്റാര്‍ടെക് നെറ്റ്വര്‍ക്ക് എന്ന കേബിള്‍ ടി.വി സ്ഥാപനത്തില്‍ ഉറങ്ങികിടന്ന രണ്ടു പേര്‍ തീയില്‍ പെട്ട് മരിച്ചു.
ബിനു, സുമേഷ് എന്നീ ടെക്നീഷ്യന്‍മാരാണ് തീപൊള്ളലേറ്റു മരിച്ചത്. രണ്ടു കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാര്‍ തമ്മിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് പതിനഞ്ചോളം പേരടങ്ങുന്ന സംഘം സ്റാര്‍ടെകിന്റെ ഓഫീസ് തീവെച്ചതിനെ തുടര്‍ന്നാണ് ഉറങ്ങിക്കിടന്നിരുന്നവര്‍ മരിച്ചതെന്ന് പോലീസ് പറയുന്നു. ഇവരോടൊപ്പം ഉണ്ടായിരുന്ന മൂന്ന്പേര്‍ ഓടി രക്ഷപ്പെട്ടു. എതിര്‍ സ്ഥാപനത്തിലെ എല്ലാവരും ഒളിവിലാണ്.