കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടുതല്‍ ടി.വി. കാണുന്നതും ഈയവുമായി പ്രവര്‍ത്തിക്കുന്നതും അള്‍ഷീമേഴ്സിന് കാരണമാകും

  • By Super
Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൂടുതല്‍ ടി.വി. കാണുന്നതും ഈയവുമായി അടുത്തിടപഴകുന്നതും അള്‍ഷീമേഴ്സ് രോഗ(ഓര്‍മനശിക്കല്‍ രോഗം) ത്തിന് കാരണമാകുമെന്ന് പഠനറിപ്പോര്‍ട്ട്. സാന്‍ ഡീഗോയിലെ അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയില്‍ ഗവേഷകര്‍ സമര്‍പ്പിച്ച പഠനറിപ്പോര്‍ട്ടുകളാണ് ഈ വിവരവുമായി രംഗത്തെത്തിയിരിക്കുന്നത്.

വെല്‍ഡിംഗ്, ലോഹം പൂശല്‍ തുടങ്ങി ഈയവുമായി ബന്ധപ്പെട്ട പ്രവൃത്തികളെടക്കുന്നവര്‍ക്കും ബാറ്ററി, പെയിന്റ്, മഷി, ലോഹപാത്രം തുടങ്ങിയവയുടെ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും അള്‍ഷീമേഴ്സ് രോഗം വരാന്‍ മൂന്നര ഇരട്ടിയോളം സാധ്യതയുണ്ട്. ചെറിയ തോതിലാണെങ്കില്‍ പോലും ഈയം തലച്ചോറില്‍ ഏല്‍പിക്കുന്ന ക്ഷതമാണ് രോഗത്തിന് കാരണം.

അള്‍ഷീമേഴ്സ് രോഗം വരുന്ന ആളുടെ തലച്ചോറ് മന്ദീഭവിക്കുകയും ഓര്‍മ്മ ശക്തി നഷ്ടപ്പെടുകയും ചെയ്യും. ഇതുവരെ ഈ രോഗത്തിന് ചികിത്സയോ മരുന്നോ കണ്ടുപിടിച്ചിട്ടില്ല.

ക്ലീവ്ലാന്‍ഡിലെ കേപ്പ് വെസ്റേണ്‍ റിസര്‍വ് യൂണിവേഴ്സിറ്റിയിലെ എലീസാ ബേത്ത് കോസ്സിന്റെ നേതൃത്വത്തിലാണ് ഈയം സംബന്ധിച്ച ഗവേഷണം നടന്നത്. അള്‍ഷീമേഴ്സ് രോഗം ബാധിച്ച 185 പേരുടെയും രോഗമില്ലാത്ത 303 പേരുടെയും ജോലിസംബന്ധിച്ച കാര്യങ്ങള്‍ പഠിച്ചാണ് പഠനം നടത്തിയതെന്ന് കോസ്സ് പറഞ്ഞു. ഈയം, അലൂമിനിയം, ചെമ്പ്, ഇരുമ്പ്, രസം, സിങ്ക്, പെയിന്റ് തിന്നര്‍, ബെന്‍സീന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടവരെയായിരുന്നു പഠനം നടത്തിയത്.

അലൂമിനിയവും ചില ലായകങ്ങളും അള്‍ഷീമേഴ്സിന് കാരണമാകുമെന്ന് മുമ്പ് നടത്തിയ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കോസ്സിന്റെ പഠനം ഈയമാണ് കൂടുതല്‍ അപകടകാരിയെന്ന് കണ്ടെത്തി.

കായികാധ്വാനം ചെയ്യുന്നവര്‍ക്കും കളികളിലും സംഗീതത്തിലും പങ്കെടുക്കുന്നവര്‍ക്കും ഈ രോഗം വരാന്‍ സാധ്യത കുറവാണെന്ന് യോഗത്തില്‍ അവതരിപ്പിച്ച മറ്റൊരു റിപ്പോര്‍ട്ട് പറയുന്നു. പ്രവര്‍ത്തനനിരതരല്ലാത്തവര്‍ക്ക് ഈ രോഗം വരാന്‍ മൂന്നിരട്ടിയിലധികം സാധ്യതയുണ്ടെന്ന് ഡോ. റോബര്‍ട്ട് ഫ്രീഡ്ലാന്‍ഡ് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 193 അള്‍ഷീമേഴ്സ് രോഗികളെയും 358 മറ്റുള്ളവരെയും പഠനം നടത്തിയാണ് ഫ്രീഡ്ലാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X