ലീഗ്ബന്ധം വേണ്ടെന്ന് സി.പി.എം, സോണിയയുമായി ചര്‍ച്ചയ്ക്ക് ലീഗ് നേതൃത്വം
തിരുവനന്തപുരം: ഉപരി കമ്മിറ്റികള്‍ മുസ്ലിം ലീഗിനെ സി.പി.എമ്മില്‍ എടുക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ അക്കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് സി.പി.എം. സംസ്ഥാനകമ്മിറ്റി യോഗം തീരുമാനിച്ചു.
മുസ്ലിം ലീഗ് നേതാക്കള്‍ ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയെ കാണുന്ന സാഹചര്യത്തില്‍ ഈ തീരുമാനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇടതു മുന്നണിയില്‍ തല്‍ക്കാലം പ്രവേശനം ലഭിക്കില്ലെന്ന് തീര്‍ച്ചയായ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി രമ്യതയില്‍ പോകാനാകും ലീഗ് നേതൃത്വത്തിന്റെ തീരുമാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്ന മുന്നണിബാഹ്യമായ ബന്ധങ്ങളാണ് കോണ്‍ഗ്രസും ലീഗും തമ്മിലുള്ള പ്രധാന തര്‍ക്ക വിഷയം. ഇക്കാര്യത്തില്‍ രണ്ടു പാര്‍ട്ടികളും പരസ്പരം പഴിചാരുന്നുണ്ട്. ഏപ്രില്‍ 30 നകം ഇത്തരം സഖ്യങ്ങള്‍ ഉപേക്ഷിക്കണമെന്ന് യു.ഡി.എഫില്‍ തീരുമാനമുണ്ടായിരുന്നെങ്കിലും പല പഞ്ചായത്തുകളിലും ഇത്തരം കൂട്ടുകെട്ടുകള്‍ തുടരുകയാണ്. യു.ഡി.എഫ് ഉന്നതാധികാര സമിതി ഈ മാസം 10ന് ചേരുമ്പോള്‍ ചര്‍ച്ചക്ക് വരുന്ന പ്രധാന വിഷയങ്ങളിലൊന്ന് ഇതായിരിക്കും.