കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ചൊവാഴ്ച നാലു മണിക്കൂര്‍ തീവണ്ടി ഗതാഗതം തടസ്സപ്പെടും
തിരുവനന്തപുരം: വര്‍ക്കലയ്ക്കും കടയ്ടക്കാവൂരിനുമിടയില് പാത ഇരട്ടിപ്പിക്കല്‍ പണി നടക്കുന്നതിനാല്‍ മേയ് 30 നു നാലു മണിക്കൂര്‍ നേരം തീവണ്ടി ഗതാഗതം തടസ്സപ്പെടും. തിരുവനന്തപുരം -- ചെന്നെ മെയില്‍ 3:15 നും തിരുവനന്തപുരം--നിസ്സാമുദ്ദീന്‍ എക്സ്പ്രസ് 3: 30 നും മാത്രമേ പുറപ്പെടുകയുള്ളൂ.
ബാംഗ്ലൂര്‍--കന്യാകുമാരി ഐലന്‍ഡ് എസ്സ്പ്രസ്സും ന്യൂഡല്‍ഹി-- തിരുവനന്തപുരം പാസഞ്ചര്‍ തീവണ്ടിയും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്കുള്ള പാസഞ്ചര്‍ തീവണ്ടി കൊല്ലത്ത് നിന്നും പുറപ്പെടും. തിരുവനന്തപുരത്തിനും കൊല്ലത്തിലുമിടയില് പണി നടക്കുന്നതിനാല്‍ ജൂണ്‍ ഒന്നു മുതല്‍ ആറു വരെ തീവണ്ടികള്‍ വൈകുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.