• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ബി. ജെ. പിയിലെ നോവുകളും സി. പി. എമ്മിന്റെ ഇനിയും മരിക്കാത്ത പ്രതീക്ഷകളും

  • By Staff

ബി. ജെ. പിയിലെ നോവുകളും സി. പി. എമ്മിന്റെ ഇനിയും മരിക്കാത്ത പ്രതീക്ഷകളും

പാളുന്ന മഹാസഖ്യ സ്വപ്നം

ഇതൊക്കെ പാര്‍ട്ടിയിലെ ആഭ്യന്തരകാര്യം. ലീഗ് ഇടതുമുന്നണിയില്‍ പോകണമെന്ന മോഹം പത്മനാഭനും രാജഗോപാലനും ഒരുപോലെ കലശലായിരുന്നു. പാളയത്ത് കോടാനുകോടി മുടക്കി പണിതു വച്ചിരിക്കുന്ന നിയമസഭാമന്ദിരത്തിലേക്ക് രണ്ടു മൂന്ന് ബി. ജെ. പിക്കാരെയെങ്കിലും കടത്തിവിടാനുളള വഴി ഇതിലൂടെ തെളിയുമെന്നായിരുന്നു അവരുടെ പ്രതീക്ഷ.

പശ്ചിമബംഗാളില്‍ ഗര്‍ഭത്തിലിരിക്കുന്ന മഹാസഖ്യം പോലൊരു ഏര്‍പ്പാടാണ് ബി. ജെ. പി നേതാക്കളുടെ മനസ്സിലുളള പിടിവളളി. യു. ഡി. എഫും ബി. ജെ. പിയുമായി ധാരണ എന്നത് കേള്‍ക്കാന്‍ സുഖമുളളതാണെങ്കിലും കോണ്‍ഗ്രസ്സില്‍ നിന്ന് ഒരു വിഭാഗമെങ്കിലും അതിനു തയ്യാാവണ്ടേ? യു. ഡി. എഫ് ശക്തമായി തുടരുകയും എല്‍. ഡി. എഫ് സര്‍ക്കാരിന്റെ ഭരണപരാജയത്തിന്റെയും സി. പി. എമ്മിലെ ആഭ്യന്തരപ്രശ്നങ്ങളുടെയും പശ്ചാത്തലത്തില്‍ അവരുടെ വിജയപ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്താല്‍ മഹാസഖ്യത്തിനുളള സാദ്ധ്യത കേരളബഡ്ജറ്റിലെ കമ്മിയെക്കാള്‍ കൂടുതലാണ്. പിന്നെ ഒരു വഴിയേ ഉളളൂ . യു. .ഡി. എഫ് തകരണം. അതിനെന്താണ് മാര്‍ഗ്ഗം. അതേപ്പറ്റി ആലോചിച്ചു കഴിയുമ്പോള്‍ പി. കെ. കുഞ്ഞാലിക്കുട്ടിയാണ് വഴികാട്ടിക്കൊടുത്തത്. മുസ്ലിം ലീഗ് എല്‍. ഡി. എഫില്‍ ചേര്‍ന്നാല്‍ രക്ഷപ്പെട്ടു. അതോടെ യു. ഡി. എഫ് തകരും. കോണ്‍ഗ്രസ്സിലെ ഒരു ഗ്രൂപ്പെങ്കിലും മഹാസഖ്യത്തിന് തയ്യാറാവും. മറ്റുചില ഭിക്ഷാം ദേഹികളും കൂട്ടിനുണ്ടാവും. വെളളാപ്പളളി നടേശനോട് കാര്യങ്ങള്‍ പറഞ്ഞു വച്ചിരിക്കുകയാണ്. ഇനി പെരുന്നയില്‍ ചെന്ന് പി. കെ. നാരായണപ്പണിക്കരെയും കൂടെകൂട്ടണം. പിന്നെ കേരളത്തില്‍ പുതിയ രാഷ്ട്രീയ ധ്രുവീകരണം ... ഹായ് എന്ന് കല്‍പ്പിച്ചു കഴിയുമ്പോഴാണ് പാണക്കാട് ശിഹാബ് തങ്ങളുടെ പ്രഖ്യാപനം: ലീഗ് യു. ഡി. എഫില്‍ ഉറച്ചു നില്‍ക്കും . സ്വപ്നങ്ങള്‍ ചാമ്പലാവുന്നതിന്റെ വേദനയിലാണ് പത്മനാഭനും രാജഗോപാലനും.

പിണറായി വിജയനും ലീഗിന്റെ ചെലവ് നടത്തുന്ന കുഞ്ഞാലിക്കുട്ടിയും കച്ചവടമെല്ലാം ഉറപ്പിച്ചു വെച്ചിരുന്നതാണല്ലോ. പിന്നെന്തുപറ്റി? സോണിയാഗാന്ധിയുടെ ഇടപെടലും ഇ. അഹമ്മദും എം. കെ. മുനീറും അടങ്ങുന്ന വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പും എല്‍. ഡി. എഫില്‍ പോവുന്നതിനെതിരെ ശക്തമായ നിലപാട് എടുക്കാന്‍ ശിഹാബ് തങ്ങളിനു പ്രേരണ യായിട്ടുണ്ടാവും. പക്ഷേ ലീഗ് ഇടതുമുന്നണിയില്‍ ചേരുമ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്ന് ബി. ജെ. പി എന്തു നേട്ടം പ്രതീക്ഷിച്ചുവോ ആ അപകടത്തെപ്പറ്റിയുളള തിരിച്ചറിവാണ് ലീഗിനെ യു. ഡി. എഫില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ കാരണമായത്. ആ പഴുതിലൂടെ, യു. ഡി. എഫിന്റെ ശിഥിലീകരണത്തിലൂടെ ബി. ജെ. പി നേട്ടം കൊയ്യുമെന്ന തിരിച്ചറിവ്. എല്‍. ഡി. എഫില്‍ ചേര്‍ന്നാല്‍ അടുത്തതവണ അധികാരം ഉറപ്പാക്കാന്‍ പറ്റുമായിരിക്കാം പക്ഷേ അതിനുവേണ്ടി കേരളത്തില്‍ ബി. ജെ. പിക്ക് വളം വെച്ചു കൊടുക്കണോ എന്ന ചിന്ത ലീഗിലെ അത്ര അധികാരമോഹികളല്ലാത്തവരെ ഭരിച്ചിരിക്കണം. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ താഴെയിറക്കുക എന്ന ഏക അജണ്ടയുമായി സി. പി. എം അടക്കമുളള ഇടതു കക്ഷികള്‍ വി. പി. സിംഗ് - ബി. ജെ. പി കൂട്ടുകെട്ടുമായി സഹകരിച്ചതും രണ്ട് ലോക്സഭാസീറ്റില്‍ നിന്ന് ഇന്ത്യയുടെ ഭരണകക്ഷി എന്ന പദവിയിലേക്ക് ബി. ജെ. പി വളരുന്നതുമൊക്കെ സമീപകാല ചരിത്ര പാഠങ്ങള്‍ ആണല്ലോ?

വി. എസ് അച്യുതാനന്ദന്റെ തത്വാധിഷ്ടിത നിലപാടും മറ്റൊരു കാരണമായി. ലീഗിനെ എല്‍. ഡി. എഫിന്റെ ഏഴയലത്ത് അടുപ്പിക്കില്ല എന്ന് വി. എസ്. ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. യു. ഡി. എഫ് വിട്ടാല്‍ എല്‍. ഡി. എഫ് സ്വീകരിക്കുമെന്ന് ഉറപ്പാണോ എന്ന സ്വന്തം പാര്‍ട്ടിയില്‍ നിന്നുളള ചോദ്യത്തിന് കുഞ്ഞാലിക്കുട്ടിക്ക് മറുപടി ഇല്ലാതാക്കിയത് വി. എസ്സ് എന്ന കര്‍ക്കശക്കാരനാണ്. സി. പി. എമ്മിന്റെ വാക്കുകേട്ട് തൊണ്ണൂറ്റിയൊന്നില്‍ യു. ഡി. എഫ് വിട്ടു പോയി മൂന്നാം നാള്‍ തലവഴി മുണ്ടിട്ട് കരുണാകരനെ അഭയം പ്രാപിക്കേണ്ടി വന്നത് ലീഗിന് മറക്കാനാവില്ല.

മുന്‍ അവലോകനങ്ങള്‍:

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more