കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രോളിംഗ് നിരോധനം ഗുണകരമെന്ന് റിപ്പോര്‍ട്ട്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മണ്‍സൂണ്‍ കാലത്തെ ട്രോളിംഗ് നിരോധനം സംസ്ഥാനത്തെ മത്സ്യമേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഒരു പഠനറിപ്പോര്‍ട്ട് പറയുന്നു. ട്രോളിംഗിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി അംഗമായ സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിലെ കെ.എം. ഷാജഹാന്‍ നടത്തിയ പഠനത്തില്‍ ട്രോളിംഗ് നിരോധനം മൂലം ഉല്പാദനപരവമായി ഗുണഫലങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് തെളിയിക്കുന്നു.

ട്രോളിംഗ് നിരോധനം മൂലം മത്സ്യോത്പാദനം വന്‍ തോതില്‍ വര്‍ദ്ധിച്ചതായി പഠന റിപ്പോര്‍ട്ട് പറയുന്നു. നിരോധനത്തിന് മുന്‍പുള്ള 1978 മുതല്‍ 1987വരെയും നിരോധനത്തിന് ശേഷമുള്ള 1988 മുതല്‍ 1997 വരെയുള്ള കാലഘട്ടമാണ് പഠന വിധേയമാക്കിയത്. നിരോധനത്തിന് മുന്‍പ് ശരാശരി മത്സ്യോത്പാദനം വര്‍ഷത്തില്‍ 3,36,825 ടണ്ണായിരുന്നു. നിരോധനത്തിനുശേഷം ശരാശരി മത്സ്യോത്പാദനം പ്രതിവര്‍ഷം 5,74,448 ടണ്ണായി വര്‍ദ്ധിച്ചു. കയറ്റുമതിയുടെ കാര്യത്തില്‍ 28 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. മണ്‍സൂണ്‍ കാലത്ത് 25 മുതല്‍ 30 ശതമാനം വരെ കയറ്റുമതി വര്‍ദ്ധനയുണ്ടായി. ട്രോളറുകളുടെ കാര്യശേഷി വര്‍ദ്ധിക്കാനും മണ്‍സൂണ്‍ ട്രോളിംഗ് നിരോധനം കാരണമായിട്ടുണ്ട്.

അധോതല മത്സ്യങ്ങളൂടെ ഉത്പാദനം 78 ശതമാനവും പരമ്പരാഗത മേഖലയില്‍ കൂടൂതല്‍ ലഭിക്കുന്ന ഉപരിതല മത്സ്യങ്ങളുടെ ഉത്പാദനം 56 ശതമാനവും വര്‍ദ്ധിച്ചിട്ടുണ്ട്. ചെമ്മീനിന്റെ ഉത്പാദനം 50 ശതമാനത്തിലേറെ വര്‍ദ്ധിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X