കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം, തമിഴ്നാട്, ബംഗാള്‍ തിരഞ്ഞെടുപ്പില്‍ കാര്‍ഡ് നിര്‍ബന്ധം

  • By Staff
Google Oneindia Malayalam News

ചെന്നൈ: കേരളം, തമിഴ്നാട്, ബംഗാള്‍ എന്നിവിടങ്ങളില്‍ അടുത്ത വര്‍ഷം നടത്താനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡുകള്‍ നിര്‍ബന്ധമാണെന്ന് മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണര്‍ എം എസ് ഗില്‍ ജൂണ്‍ 16ന് (വെള്ളിയാഴ്ച) പറഞ്ഞു.

മിക്കവാറും എല്ലായിടത്തും ഇലക്ട്രോണിക് വോട്ടിങ് മെഷീനാണ് ഉപയോഗിക്കുക എന്നും ഗില്‍ അറിയിച്ചു. തമിഴ്നാട് രാജ്ഭവനില്‍ വെച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിയാനയിലെ തിരഞ്ഞെടുപ്പിലും അതുപോലെ ചില ഇടക്കാല തിരഞ്ഞെടുപ്പിലും പരീക്ഷിച്ച ഈ രണ്ട് മാര്‍ഗ്ഗങ്ങളും തിരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ സഹായിക്കും എന്ന് ഗില്‍ പറഞ്ഞു.

മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ അനുകൂലിച്ചു. ഇതേക്കുറിച്ച് കൂടുതലറിയാന്‍ താല്‍പര്യമുള്ള പാര്‍ട്ടികള്‍ക്ക് വിവരം ലഭ്യമാക്കും എന്നും ഗില്‍ അറിയിച്ചു. കേരളത്തില്‍ 70 ശതമാനം പേര്‍ക്കും ബംഗാളില്‍ 75 ശതമാനം വോട്ടര്‍മാര്‍ക്കും പോണ്ടിച്ചേരിയില്‍ 84 ശതമാനം പേര്‍ക്കും ഫോട്ടോ ഐഡന്റിറ്റി കാര്‍ഡുകള്‍ കൊടുത്തു കഴിഞ്ഞു എന്ന് ഗില്‍ പറഞ്ഞു. പക്ഷെ തമിഴ്നാട്ടില്‍ 52 ശതമാനം പേര്‍ക്ക് മാത്രമാണ് ഇത് ലഭിച്ചത്. തമിഴ്നാട്ടിലെ ഈ കുറവ് പരിഹരിക്കാന്‍ ജൂലൈ ഒന്ന് മുതല്‍ ഇന്റര്‍നെറ്റിലൂടെ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡുകള്‍ ലഭ്യമാക്കുമെന്ന് ഗില്‍ അറിയിച്ചു.

അസംബ്ളി കാലാവധി തീരുന്നതിന് ആറ് മാസം മുന്‍പ് എപ്പോള്‍ വേണമെങ്കിലും അടുത്ത ഇലക്ഷന്‍ തീയതി നിശ്ചയിക്കുന്നത് ഇലക്ഷന്‍ കമ്മീഷന്റെ അധികാര പരിധിയില്‍പെടും എന്ന് ഗില്‍ പറഞ്ഞു. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥനകള്‍ വന്നാലും തീരുമാനം കമ്മീഷന്റെ മാത്രമായിരിക്കും.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തമിഴ്നാട്ടില്‍ രണ്ട് ദിവസത്തെ പോളിങ്ങാണ് ഉണ്ടായിരുന്നത്. ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ ഒരു ദിവസത്തെ തിരഞ്ഞെടുപ്പ് വേണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. സുരക്ഷാസേനയുടെ വിന്യാസത്തിന് രണ്ട് ദിവസ തിരഞ്ഞെടുപ്പ് ഉപകരിക്കുമെങ്കിലും അത് ക്രമക്കേടുകള്‍ക്ക്് വഴിവെക്കാം എന്ന് ഗില്‍ സമ്മതിച്ചു.

കോടതി കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ നോമിനേഷന്‍ തള്ളിക്കളയുമെന്നും ഗില്‍ അറിയിച്ചു. കുറ്റക്കാര്‍ അപ്പീലിന് പോയാലും തിരഞ്ഞെടുപ്പിന് നിര്‍ക്കാന്‍ അനുവദിക്കില്ല. എന്നാല്‍ റിട്ടേണിങ് ഓഫീസറുടെ ഈ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യാവുന്നതാണ്. അതുപോലെ ജനപ്രാതിനിധ്യ നിയമത്തില്‍ (റെപ്രസെന്റേഷന്‍ ഓഫ് പീപ്പിള്‍സ് ആക്ടില്‍) ഭേദഗതി വരുത്തി വനിതാ സംവരണം ഉറപ്പ് വരുത്തുമെന്നും ഗില്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X