കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ സമ്മേളനത്തില്‍ ആറ് ബില്ലുകള്‍

  • By Staff
Google Oneindia Malayalam News

തിരുവനനന്തപുരം: 19ാം തീയതി തിങ്കളാഴ്ച്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ ആറ് ബില്ലുകള്‍ അവതരിപ്പിക്കും. 33 ദിവസമാണ് നിയമസഭാ സമ്മേളനം നടക്കുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുമ്പായി നടക്കുന്ന അവസാനത്തെ സമ്മേളനമാണ് ഇത്. അതുകൊണ്ടുതന്നെ ഭരണപ്രതിപക്ഷങ്ങള്‍ക്ക് ഈ സമ്മേളനം പോരാട്ടത്തിന്റെ വേദിയാകും.

വനം ഓര്‍ഡിനന്‍സ്, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഓര്‍ഡിനന്‍സ്, കൊച്ചി സര്‍വകലാശാലാ ഓര്‍ഡിനന്‍സ് എന്നിവക്ക് പകരമുള്ള ബില്ലുകള്‍ ധനകാര്യബില്ല്, കായികബില്ല്, പ്രീ പ്രൈമറി ബില്‍ എന്നിവ സഭയില്‍ അവതരിപ്പിക്കും.

ഒട്ടേറെ വിഷങ്ങള്‍ സഭയുടെ പരിഗണനയില്‍ വരും. രാജ്യസഭാ സീറ്റ് സംബന്ധിച്ച് തങ്ങളുടെ മുന്നണികളിലുണ്ടായ പ്രശ്നങ്ങള്‍ ഭരണപക്ഷവും പ്രതിപക്ഷവും രാഷ്ട്രീയാക്രമണത്തിന് ആയുധമാക്കിയേക്കും. മുസ്ലിം ലീഗിനോടുള്ള സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ ചായ്വും കോണ്‍ഗ്രസും ബി.ജെ.പിയും അടുക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകളും സഭയെ വീറും വാശിയുമുള്ള രാഷ്ട്രീയയുദ്ധത്തിന് വേദിയാക്കും.

പ്ലസ് ടു സ്കൂളുകള്‍ പ്രഖ്യാപിച്ചതില്‍ ക്രമക്കേടുകളുണ്ടെന്ന് ആരോപിക്കുന്ന പ്രതിപക്ഷം സഭയില്‍ അക്കാര്യം ഉയര്‍ത്തികൊണ്ടുവരും. പ്ലസ് ടു പ്രശ്നം ഉന്നയിച്ച് ഭരണപക്ഷത്തെ വെട്ടിലാക്കാം എന്ന കണക്കുകൂട്ടലിലാണ് പ്രതിപക്ഷം.

ജനകീയാസൂത്രണപദ്ധതിയെ നേട്ടമായി ഉയര്‍ത്തികാട്ടാന്‍ ശ്രമിക്കുമ്പോള്‍ അതിലെ ക്രമക്കേടുകള്‍ ചൂണ്ടികാട്ടാനാവും പ്രതിപക്ഷശ്രമം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X