ഇന്ത്യയിലാദ്യമായി സഹകരണരംഗത്ത് ഇന്‍ഷ്വറന്‍സ് സൊസൈറ്റി
തിരുവനനന്തപുരം: രാജ്യത്ത് ആദ്യമായി സഹകരണമേഖലയില്‍ ഒരു ഇന്‍ഷ്വറന്‍സ് സൊസൈറ്റിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിടുന്നു.
സഹകരണമേഖലയില്‍ ഈ സാമ്പത്തികവര്‍ഷം നടത്താന്‍ പോവുന്ന പ്രവര്‍ത്തനപദ്ധതിയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ് ഇന്‍ഷ്വറന്‍സ് സംരംഭം. പ്രവര്‍ത്തനപദ്ധതിയുടെരേഖ സഹകരണമന്ത്രി എസ്.ശര്‍മ നിയമസഭയില്‍ അവതരിപ്പിച്ചു.
സഹകരണ ഇന്‍ഷ്വറന്‍സ് സൊസൈറ്റിക്ക് പുറമെ 200 സ്വാശ്രയ സംഘങ്ങള്‍ രൂപീകരിക്കാനും കൊച്ചിയില്‍ വരാന്‍ പോകുന്ന മെഡിക്കല്‍ കോളേജിനു പുറമെ 10 എഞ്ചിനീയറിങ് കോളേജുകള്‍ തുടങ്ങാനുമാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രാഥമികതല സൊസൈറ്റികള്‍ കര്‍ഷകര്‍ക്കും ഭൂമിയില്ലാത്ത തൊഴിലാളികള്‍ക്കും പലിശരഹിത വായ്പ കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. വായ്പാ പദ്ധതികളിലെ സര്‍ക്കാരിന്റെ നിക്ഷേപം വര്‍ധിപ്പിക്കും. വര്‍ധിച്ച പലിശക്ക് കടം കൊടുക്കുന്നവരില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണിത്.
പ്ലസ് ടു പ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ വെച്ച് മുദ്രാവാക്യം വിളിക്കുന്നതിനിടയിലാണ് മന്ത്രി രേഖ അവതരിപ്പിച്ചത്.












Click it and Unblock the Notifications