കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫൊക്കാന കണ്‍വെന്‍ഷന്‍ ജൂണ്‍ 30 ന് തുടങ്ങും

  • By Staff
Google Oneindia Malayalam News

കാലിഫോര്‍ണിയ: ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന)യുടെ ഒമ്പതാമത് കണ്‍വെന്‍ഷന്‍ ജൂണ്‍ 30 വെള്ളിയാഴ്ച തുടങ്ങും. മെക്കിനറി കണ്‍വെന്‍ഷന്‍ സെന്ററില്‍ (ഗാന്ധിനഗര്‍) ആണ് ഉത്ഘാടനം. ജൂണ്‍ 30 മുതല്‍ ജൂലൈ 4 ചൊവാഴ്ച വരെയാണ് കണ്‍വെന്‍ഷന്‍.

കേന്ദ്ര മന്ത്രി ഒ രാജഗോപാല്‍, അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ ജിം മക് ഡെര്‍മോട്ട്, തമിഴ്നാട് ഗവര്‍ണര്‍ ഫാത്തിമാ ബീവി, സുഗത കുമാരി, രമേശ് ചെന്നിത്തല എം പി എന്നിവര്‍ പങ്കെടുക്കുന്നു.

ജൂണ്‍ 30 വെള്ളിയാഴ്ച രജിസ്റ്രേഷന്‍ ആരംഭിക്കും. വെള്ളിയാഴ്ച രാത്രി വെസ്റ് കോസ്റ് അസോസിയേഷന്‍ പരിപാടികളുണ്ടായിരിക്കും.

ജൂലൈ ഒന്ന് ശനിയാഴ്ച രാവിലെ എട്ട് മണിക്ക് കായിക മത്സരങ്ങളുള്‍പ്പടെ വിവധ മത്സരങ്ങളുണ്ട്. വൈകിട്ട് മൂന്ന് മണിക്ക് താലപൊലിയും ചെണ്ടമേളത്തോടും കൂടിയുള്ള ഉത്ഘാടന ജാഥയും അതിന് ശേഷം പൊതുയോഗവും ഉണ്ട്. പൊതുയോഗത്തില്‍ ഒ രാജഗോപാല്‍ പ്രധാന പ്രഭാഷണം നടത്തും. അമേരിക്കന്‍ കോണ്‍ഗ്രസ്സുകാരന്‍ ജിം മക് ഡെര്‍മോട്ട്, സുഗത കുമാരി, എന്നിവരും പങ്കെടുക്കുന്നു. തുടര്‍ന്ന് ബിജു നാരായണന്റെ ഗാനമേളയും ഉണ്ടായിരിക്കും.

ജൂലൈ രണ്ട് ഞായറാഴ്ച രാവിലെ എട്ട് മണിക്ക് വിവിധ സെമിനാറുകള്‍ തുടങ്ങും. സാഹിത്യ സമ്മേളനവും വിവധ മത്സരങ്ങളും അന്നുണ്ട്. സാന്‍ഫ്രാന്‍സിസ്കോ നഗരത്തില്‍ ഒരു പര്യടനവും സംഘടിപ്പിക്കുന്നതാണ്. അതിന് ശേഷം ഫൊക്കാന ഇലക്ഷന്‍ ഉണ്ടായിരിക്കും. വൈകിട്ട് രാജു മൈലപ്ര, റോയ്, കോട്ടയം ജോസഫ് എന്നിവരുടെ ചിരിയരങ്ങുണ്ട്. ബാബു ആന്റണിയും യോഗത്തില്‍ പങ്കെടുക്കുന്നതാണ്. രാത്രി ഒമ്പത് മണിക്ക് കെ ജെ യേശുദാസിന്റെ ഗാനമേളയുണ്ടായിരിക്കുന്നതാണ്.

ജൂലൈ മൂന്ന് തിങ്കളാഴ്ച സാങ്കേതികവിദ്യ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സെമിനാറുകള്‍ ഉണ്ടായിരിക്കുന്നതാണ്. തൊഴില്‍ മേളയും സംഘടിപ്പിക്കുന്നതാണ്. തിങ്കളാഴ്ചത്തെ പൊതുയോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുന്നത് തമിഴ്നാട് ഗവര്‍ണര്‍ ഫാത്തിമാ ബീവിയാണ്. അതിന് ശേഷ് അവാര്‍ഡ് ദാനവും വിശിഷ്ടാതിഥികളുടെ പ്രഭാഷണങ്ങളുമുണ്ട്. ഹൗസ്റന്‍ മലയാളി അസോസിയേഷന്റെ ഒരു നാടകവും ഉണ്ടായിരിക്കുന്നതാണ്. ജൂലൈ നാല് ചൊവാഴ്ച രാവിലെ എട്ട് മണിക്ക് സമാപന ചടങ്ങോടെ കണ്‍വെന്‍ഷന് തിരശ്ശീല വീഴും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X