ഫൊക്കാന പ്രസിഡന്റ് ഡോ. എം. അനിരുദ്ധന്‍
സാന്‍ജോസ്: അമേരിക്കയിലെ കേരളീയസംഘടനകളുടെ ഏകോപന സമിതിയായ ഫൊക്കാനയുടെ അടുത്ത പ്രസിഡന്റായി ഡോ. എം. അനിരുദ്ധന്‍ തെരഞ്ഞെടുക്കപ്പെട്ടു.
ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റാണ് അനിരുദ്ധന്‍. രണ്ടു വര്‍ഷത്തേക്കാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. കൊല്ലം സ്വദേശിയായ അനിരുദ്ധന്‍ അമേരിക്കയിലെ പ്രമുഖ വ്യവസായിയാണ്.
ജോര്‍ജ് കോശിയാണ് വൈസ് പ്രസിഡന്റ്. ഐ.വര്‍ഗീസ് സെക്രട്ടറിയും ടോമി കൊക്കാട് അസിസ്റ്ററ്റ് സെക്രട്ടറിയുമാണ്. മറ്റു ഭാരവാഹികള്‍: ഡാനിയേല്‍ തോമസ് (അസിസ്റ്റന്റ് സെക്രട്ടറി), കെ.ജി.മന്മഥന്‍നായര്‍, നൈനാന്‍ ജോര്‍ജ് (ബോര്‍ഡ് ഒഫ് ട്രസ്റീസ് അംഗങ്ങള്‍), ഗോപിനാഥന്‍ നായര്‍, ആനിപോള്‍, അലക്സ് തോമസ്, ജോയി ചെമ്മാച്ചേയില്‍, ഗോപിനാഥന്‍ നായര്‍, തിരുവല്ല ബേബി (ദേശീയ കമ്മിറ്റി അംഗങ്ങള്‍).
മെലീസാ ജോണ്‍ ആണ് ഇത്തവണത്തെ മിസ് ഫൊക്കാന. 17 പേര്‍ പങ്കെടുത്ത മത്സരത്തിലാണ് മെലീസാ ജോണ്‍ ഫൊക്കാനയുടെ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത്. 12ാം ക്ലാസ് വിദ്യാര്‍ഥിയാ മെലീസാ പാലാ ഏളിക്കുളം സ്വദേശി തോമസ് ജോണിന്റെയും ആനി ജോണിന്റെയും മകളാണ്.
അടുത്ത ഫൊക്കാനാ കണ്‍വെന്‍ഷന്‍ 2002ല്‍ ചിക്കാഗോയില്‍ നടക്കും.