കശ്മീര്‍: ഇന്ത്യ അമേരിക്കന്‍ മാധ്യസ്ഥം സ്വീകരിക്കണമെന്ന് പാക്കിസ്ഥാന്‍
കല്‍ക്കത്ത: കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യ അമേരിക്കയുടെ മാധ്യസ്ഥം സ്വീകരിക്കണമെന്നമെന്ന് പാക്കിസ്ഥാന്‍. കശ്മീരിന്റെ കാര്യത്തില്‍ ഇന്ത്യയെയും പാക്കിസ്ഥനെയും ഒരുമിപ്പിക്കണമെന്ന് അമേരിക്കക്കാഗ്രഹമുണ്ട്. പാക്കിസ്ഥാന്‍ ഇതിനനുകൂലമാണ്. ഇന്ത്യയും ഇത് സ്വീകരിക്കണം, പാക്കിസ്ഥാന്റെ ഇന്ത്യയിലെ ഹൈക്കമ്മീഷണര്‍ അഷ്റഫ് ജഹാംഗീര്‍ ഖാസി പറഞ്ഞു.
കല്‍ക്കത്തയിലെ നേതാജി ഗവേഷണ ബ്യൂറോ സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ത്യാ-പാക്ക് ബന്ധത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഖാസി. ശീതസമരത്തിന്റെ അന്ത്യത്തോടെ അമേരിക്ക ഏക ആഗോളശക്തി ആയിരിക്കുകയാണെന്നും അതിനാല്‍ മാധ്യസ്ഥതയ്ക്ക് അവര്‍തന്നെയാണ് അനുയോജ്യരെന്നും അദ്ദേഹം പറഞ്ഞു.
കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യക്കും പാക്കിസ്ഥാനും കാര്യമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് 50 വര്‍ഷത്തെ രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം. എന്നാല്‍ മറ്റു രാജ്യങ്ങളിലെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ മൂന്നാം കക്ഷി മാധ്യസ്ഥതയിലൂടെ അവസാനിക്കുകയും ചെയ്തു, അദ്ദേഹം ചൂണ്ടിക്കാട്ടി. കശ്മീര്‍ പ്രശ്നം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കേണ്ടതാണെന്നാണ് ഇന്ത്യയുടെ നിലപാട്.
പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള എല്ലാ ശത്രുതയുടെയും കാരണം കശ്മീര്‍ പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം പരിഹരിക്കാതെ വാണിജ്യ-സാംസ്കാരിക രംഗങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല, അദ്ദേഹം വ്യക്തമാക്കി.


Click it and Unblock the Notifications