Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദാപുരത്ത് ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ചു

നാദാപുരം: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന നാദാപുരത്ത് ഒരു ലീഗ് പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടു. നാദാപുരം പഞ്ചായത്തില്‍ കല്ലാച്ചിക്ക് സമീപം വെച്ച് കോടഞ്ചേരി കരീമിനെ (20)യാണ് വ്യാഴാഴ്ച രാത്രി അഞ്ജാതരായ ചിലര്‍ ആക്രമിച്ചത്. കരീമിനെ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സി.പി.എം.-മുസ്ലിം ലീഗ് സംഘട്ടനത്തിന്റെ ഭാഗമായി ജൂലൈ ആറിന് വ്യാഴാഴ്ച പേരോട്ട് തട്ടാറത്ത് ജയന്‍ (20) എന്ന സി.പി.എം. പ്രവര്‍ത്തകന്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതോടെയാണ് നാദാപുരത്തും സമീപപ്രദേശങ്ങളിലും വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. തുടര്‍ന്ന് പേരോട്ട് പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. അതിനുശേഷം പേരോട്ടു നിന്ന് അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

ഓട്ടാേേ ഡ്രൈവറായിരുന്ന ജയന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവരാണ് കരീമിനെ ആക്രമിച്ചതെന്ന് പറയപ്പെടുന്നു. ബേക്കറി തൊഴിലാളിയായ കരീം രാത്രി കട പൂട്ടി വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+