കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മുംബൈയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 63 ആയി
മുംബൈ: മുംബൈയിലെ ഖട്കോപാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 63 ആയി.
ഖട്കോപാറിലെ ചിരാഗ്നഗര്‍-ആസാദ്നഗറില്‍ നിന്നും 31 മൃതശരീരങ്ങള്‍ കൂടി കണ്ടെടുത്തു. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കനത്ത മഴ സുരക്ഷാപ്രവര്‍ത്തനങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
ഉരുള്‍പൊട്ടലിന്റെ ആഘാതത്തില്‍ നൂറിലേറെ കുടിലുകള്‍ തകര്‍ന്നുവീണിട്ടുണ്ട്.
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്.
പേമാരി മുംബൈയിലെ ഗതാഗതവും വൈദ്യുതിവിതരണവും തടസപ്പെടുത്തിയിരിക്കുകയാണ്. ചൊവാഴ്ച്ച രാത്രി മുതല്‍ തോരാത്ത മഴയാണ് പെയ്യുന്നത്. റോഡുകള്‍ വെള്ളത്തില്‍ മുങ്ങിനില്‍ക്കുകയാണ്. ഓഫീസുകളില്‍ ആളുകള്‍ ഹാജരായില്ല.
സതേണ്‍ റെയില്‍വേയുടെയും സെന്‍ട്രല്‍ റെയില്‍വേയുടെയും തീവണ്ടികള്‍ റദ്ദാക്കിയിരിക്കുകയാണ്.