കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്ര അരയാലിന് വേളി

  • By Staff
Google Oneindia Malayalam News

കാളിക്കാവ്: കാളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ആല്‍ത്തറയിലെ അരയാലും ആല്‍ത്തറയിലെ തന്നെ വേപ്പ് ചെടിയും ജൂലൈ പന്ത്രണ്ട് ബുധനാഴ്ച ഹൈന്ദവാചാരപ്രകാരം വിവാഹിതരായി. തന്ത്രി ഉപ്പില്ലാപ്പറ്റ മനക്കല്‍ നാരായണന്‍ നമ്പൂതിരിയുടേയും കക്കാട് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടേയും കാര്‍മ്മികത്വത്തിലായിരുന്നു ഈ മംഗള കര്‍മ്മം.

ഗര്‍ഭധാരണം മുതല്‍ ഒരു മനുഷ്യന്‍ നടത്തുന്ന എല്ലാ കര്‍മ്മങ്ങള്‍ക്കും ശേഷമായിരുന്നു വേളി. ബുധനാഴ്ച രാവിലെ ഒമ്പത് മണിക്കും പത്ത് മണിക്കും ഇടയ്ക്കായിരുന്നു മുഹൂര്‍ത്തം.

കാര്‍മികന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട് ആദ്യം വരന്‍ അരയാലിനെ കോടിയുടുപ്പിച്ചു. തുടര്‍ന്ന് വധു വേപ്പ് ചെടിയേയും. പിന്നീട് അരയാലിന് വേണ്ടി താലികെട്ടു നടത്തി. പിന്നെ വധൂവരന്മാരെ പൂമാലയണിയിക്കുകയും വിധി പ്രകാരം യാഗം നടത്തുകയും ചെയ്തു. ചടങ്ങുകള്‍ക്ക് ശേഷം രണ്ടുകൂട്ടം പായസമുള്‍പ്പടെ വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. 12 വര്‍ഷം മുന്‍പ് ക്ഷേത്ര മുറ്റത്ത് ആല്‍ത്തറ കെട്ടി അരയാല്‍ നട്ട പരേതനായ കെ വി ഗംഗാധരന്‍ നായരുടെ ആഗ്രഹമായിരുന്നു അരയാലിന് ഉപനയവും വേളിയും നടത്തുക എന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X