കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ന്യൂനപക്ഷ കമ്മീഷനെ പിരിച്ചുവിടണമെന്ന് വി എച്ച് പി

  • By Staff
Google Oneindia Malayalam News

കൊച്ചി: ദേശീയ ന്യൂനപക്ഷ കമ്മീഷനെ പിരിച്ചു വിടണമെന്ന് വിശ്വഹിന്ദുപരിഷത്ത് കേന്ദ്ര സെക്രട്ടറി മോഹന്‍ ജോഷി ആവശ്യപ്പെട്ടു. ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടിയാണ് കമ്മീഷനെ നിയോഗിച്ചത്. മുന്‍ സര്‍ക്കാരുകളുടെ നടപടി ബി ജെ പിയും തുടരുന്നതാണ്.

മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമുള്ള പ്രത്യേക അവകാശങ്ങള്‍ റദ്ദ് ചെയ്യണം. ഈ പ്രത്യേക അവകാശങ്ങളാണ് വിഭാഗീയതയ്ക്കും വിഘടനവാദത്തിനും കളമൊരുക്കുന്നത്. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗം ജോണ്‍ ജോസഫിന്റെ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള പ്രസ്താവനകളെ വിമര്‍ശിക്കുന്ന ബിഷപ്പുമാരുടേയും രാഷ്ട്രീയ നേതാക്കളുടേയും നടപടി അപലപനീയമാണെന്നും മോഹന്‍ ജോഷി കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയം മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കന്നതാണ്. ആദിവാസികളുടെ ഭൂമി കയ്യേറിയ ക്രൈസ്തവരെ പുറത്താക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. പല സ്ഥലങ്ങളിലും മരണാനന്തരകര്‍മ്മം നിര്‍വഹിക്കാന്‍ ആദിവാസികള്‍ക്ക് ശ്മശാനം പോലുമില്ല. മതപരിവര്‍ത്തനം തടയുന്നതിന് സര്‍ക്കാര്‍ നിയമം പാസ്സാക്കണമെന്ന് മോഹന്‍ ജോഷി ആവശ്യപ്പെട്ടു.

ക്രിസ്ത്യന്‍ മിഷണറിമാരെയും സ്ഥാപനങ്ങളെയും ആക്രമിക്കുന്നെന്ന പ്രചാരണം ഹിന്ദുസംഘടനകളെ താറടിക്കുന്നതിനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഫലമാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ മിഷണറിമാര്‍ വിദേശധന സഹായം ദുരുപയോഗിക്കുന്നതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം

ഹിന്ദു മതത്തിനും സംഘടനകള്‍ക്കുമെതിരായ ആരോപണങ്ങള്‍ക്ക് ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ മാപ്പ് പറഞ്ഞെങ്കില്‍ മാത്രമേ വി എച്ച് പി അവരുമായി ചര്‍ച്ചയ്ക്ക് തയ്യാറുള്ളു. ഇന്ത്യാ സന്ദര്‍ശനവേളയില്‍ മാര്‍പ്പാപ്പ നടത്തിയ ഏഷ്യയുടെ ക്രൈസ്തവവല്‍ക്കരണം എന്ന പ്രഖ്യാപനം ഹിന്ദുമത്തിതനും ബുദ്ധമതത്തിനും നേരെയുള്ള സാംസ്കാരികാക്രമണമാണ്. ഈ പ്രഖ്യാപനം പിന്‍വലിച്ചെങ്കില്‍ മാത്രമേ ഐക്യരാഷ്ട്രസഭ ന്യൂയോര്‍ക്കില്‍ വിളിച്ചുകൂട്ടിയിട്ടുള്ള ലോകമത സമ്മേളനത്തിന് അര്‍ത്ഥമുണ്ടാവുകയുളളു.

അയോദ്ധ്യയില്‍ രാമജന്മഭൂമിയിലെ ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് മോഹന്‍ ജോഷി അറിയിച്ചു. വിദഗ്ധരായ നൂറ്റമ്പതോളം ശില്‍പികളാണ് ക്ഷേത്രനിര്‍മ്മാണം നടത്തുന്നത്. ഗുജറാത്തിലെ സോമനാഥക്ഷേത്രത്തിന്റെ മാതൃകയിലാണ് അയോദ്ധ്യയില്‍ ക്ഷേത്രം ഉയരുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X