ഉഷയുടെ അത്ലറ്റിക്സ് സ്കൂളിന് സര്‍ക്കാര്‍ സ്ഥലം നല്‍കും
തിരുവനന്തപുരം: പി.ടി. ഉഷ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ് എന്ന സ്ഥാപനത്തിന് കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ 31 ഏക്കര്‍ സ്ഥലം നല്‍കും.
സംസ്ഥാന വ്യവസായ വകുപ്പുമന്ത്രി സുശീലാ ഗോപാലന്‍ അറിയിച്ചതാണ് ഇക്കാര്യം. കൊയിലാണ്ടിയിലാണ് സ്കൂളിന് സ്ഥലം അനുവദിക്കുക.
ഉഷയും ഭര്‍ത്താവ് ശ്രീനിവാസനും ചേര്‍ന്നാണ് സ്കൂള്‍ സ്ഥാപിക്കുന്നത്. യുവ കായിക പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് ശാസ്ത്രീയമായ ശിക്ഷണം നല്‍കുകയാണ് സ്കൂളിന്റെ പ്രധാന ലക്ഷ്യം. 31 കോടി രൂപ ചെലവ് മതിക്കുന്ന സ്കൂളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെങ്കില്‍ ചുരുങ്ങിയത് 31 ഏക്കര്‍ സ്ഥലം വേണമെന്ന് ഉഷ മന്ത്രിയെ അറിയിച്ചിരുന്നു.
സ്കൂളിന്റെ നിര്‍മ്മാണം തുടങ്ങണമെങ്കില്‍ ആദ്യഘട്ടത്തില്‍ 15 കോടി രൂപയെങ്കിലും വേണമെന്ന് ഉഷ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ 15 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിരുന്നു.
കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്ക് പുറമെ മറ്റു സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുമായി മൂന്നു കോടി രൂപ സ്വരൂപിക്കാനാണ് ഉഷയും ഭര്‍ത്താവും പദ്ധതിയിടുന്നത്. സ്പോണ്‍സര്‍മാര്‍, തദ്ദേശസ്ഥാപനങ്ങള്‍, കായിക സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ബാക്കിയുള്ള തുകയും സ്വരൂപിക്കാനുദ്ദേശിക്കുന്നു.
12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായിരിക്കും സ്കൂളില്‍ പ്രവേശനം ലഭിക്കുക. സ്കൂളില്‍ ഹോസ്റല്‍ സൗകര്യമുണ്ടായിരിക്കും. പ്രശസ്തരായ ദേശീയ കോച്ചുകളായിരിക്കും കുട്ടികള്‍ക്ക് പരിശീലനം നല്‍കുക.












Click it and Unblock the Notifications