Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമാ-അത്തെ-ഇസ്ലാമി തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന് അഹമ്മദീയ നേതാവ്

കോഴിക്കോട്: അഹമ്മദീയകള്‍ക്ക് സംഘപരിവാറുമായും ദീന്‍ദര്‍ അഞ്ജുമാനുമായും ബന്ധമുണ്ടെന്ന് ഒരു മലയാളപത്രത്തില്‍ വന്ന വാര്‍ത്ത അപലപനീയമാണെന്ന് അഹമ്മദീയ മുസ്ലിം ജമാ-അത്തിന്റെ കേരളത്തിലെ അമീര്‍ എന്‍.പി. കുഞ്ഞാമു പറഞ്ഞു.

ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലാത്ത ജമാ-അത്തെ-ഇസ്ലാമി മുസ്ലീങ്ങള്‍ക്കും അഹമ്മദീയകള്‍ക്കുമിടയില്‍ വിഭാഗീയത ഉണ്ടാക്കാന്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് കുഞ്ഞാമു ആരോപിച്ചു.

മനുഷ്യവിരുദ്ധമായ ഫാസിസ്റ്റ് തത്വങ്ങളാണ് ജമാ-അത്തെ-ഇസ്ലാമിയുടേത്. പാക്കിസ്ഥാനില്‍ അഹമ്മദീയകള്‍ക്ക് സര്‍ക്കാരില്‍ സ്വാധീനം ലഭിച്ചപ്പോള്‍ അവിടുത്തെ ജമാ-അത്തെ-ഇസ്ലാമി നേതാവ് അഹമ്മദീയകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. അട്ടിമറിയിലൂടെ അവര്‍ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ചു.

ഇന്ത്യാ-പാക് സംഘര്‍ഷത്തില്‍ ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും പാക്കിസ്ഥാനെ പിന്തുണക്കണമെന്ന് ജമാ-അത്തെ-ഇസ്ലാമി നേതാവ് ആവശ്യപ്പെട്ടിരുന്നുവെന്ന് കുഞ്ഞാമു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+