Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്തെ അക്രമങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് രാജഗോപാല്‍

തിരുവനന്തപുരം: ജൂലൈ 12നും 13നും തിരുവനന്തപുരത്ത് നടന്ന അക്രമസംഭവങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഒ.രാജഗോപാല്‍ ആവശ്യപ്പെട്ടു.

നഗരത്തിലെ അക്രമസംഭവങ്ങള്‍ക്കു പിന്നില്‍ നടന്ന ഗൂഢാലോചനയില്‍ രാജഗോപാലും പങ്കാളിയാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആരോപണം അദ്ദേഹം നിഷേധിച്ചു. പൊലീസ് ലാത്തിചാര്‍ജില്‍ പരിക്കേറ്റ എ.ബി.വി.പി പ്രവര്‍ത്തകരായ വിദ്യാര്‍ഥിനികളെ മെഡിക്കല്‍ കോളേജില്‍ ചെന്ന് സന്ദര്‍ശിക്കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂവെന്ന് രാജഗോപാല്‍ പറഞ്ഞു.

ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് മാര്‍ക്സിസ്റ് നേതൃത്വമാണ്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ചില എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തത് അദ്ദേഹം ചൂണ്ടികാട്ടി.

ബി.ജെ.പി പ്രവര്‍ത്തകരുടെ ഉടമസ്ഥതയിലുള്ള കടകള്‍ അക്രമികള്‍ തകര്‍ക്കുമ്പോള്‍ പൊലീസ് നിഷ്ക്രിയരായി നോക്കിനിന്നത് അക്രമസംഭവങ്ങളിലെ മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ പങ്കിനെയാണ് കാണിക്കുന്നത്. സി.പി.എമ്മിന്റെ സ്വാധീനമുണ്ടാവുമെന്നതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് നടത്തുന്ന അന്വേഷണം സത്യം പുറത്തുകൊണ്ടുവരാന്‍ ഉപകരിക്കില്ല. ജൂലൈ 13ന് നടന്ന സംഭവങ്ങള്‍ മാത്രമേ അന്വേഷണ പരിധിയിലുള്‍പ്പെടുത്തിയിട്ടുള്ളൂ. ജൂലൈ 12ന് പൊലീസ് പെണ്‍കുട്ടികളടക്കമുള്ള എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിചാര്‍ജ് നടത്തിയ സംഭവം അന്വേഷണ പരിധിയിലുള്‍പ്പെടുത്തിയിട്ടില്ല. രാജഗോപാല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+