കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുരുമുളക് ഇറക്കുമതി കര്‍ഷകര്‍ക്ക് വിനയായി

  • By Super
Google Oneindia Malayalam News

കൊച്ചി: ഇന്തൊനേഷ്യയില്‍ നിന്നും കുരുമുളക് ഇറക്കുമതി ചെയ്ത് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. കുറഞ്ഞ നിരക്കില്‍ ഇറക്കുമതി നടത്തിയ കുരുമുളക് മലബാര്‍ മേഖലയിലെ ചരക്കുമായി കൂട്ടിക്കലര്‍ത്തി വീണ്ടും കയറ്റി അയക്കാനാണ് കയറ്റുമതിക്കാരുടെ പദ്ധതി.

ടണ്ണിന് 3500 ഡോളര്‍ നിരക്കിലാണ് ഇന്തൊനേഷ്യന്‍ മുളക് കൊച്ചി തുറമുഖത്ത് ഇറക്കിയിട്ടുള്ളത്. അതേസമയം അമേരിക്കയില്‍ നിന്നും കുരുമുളകിന് ലഭിച്ച ഓര്‍ഡര്‍ ടണ്ണിന് 5400-5600 ഡോളര്‍ നിരക്കിലാണ്. ആഭ്യന്തര കമ്പോളത്തില്‍ കുരുമുളകിന് ക്ഷാമം നേരിടുകയും ഇന്തൊനേഷ്യയില്‍ നിരക്ക് കുത്തനെ താഴുകയും ചെയ്ത സാഹചര്യത്തിലാണ് ഒരു വിഭാഗം കയറ്റുമതിക്കാര്‍ വിദേശ കുരുമുളകിലേക്ക് ചുവട് മാറ്റി ചവിട്ടിയത്.

കഴിഞ്ഞ ആഴ്ചയില്‍ 200 ടണ്‍ ചരക്കിന്റെ ഇറക്കുമതിയാണ് നടന്നത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ 700 ടണ്‍ കുരുമുളക് കൂടി എത്തിചേരുമെന്നറിയുന്നു. ഇന്ത്യന്‍ കുരുമുളകിന്റെ നിരക്ക് ടണ്ണിന് 5000 ഡോളറാണ്.

ക്വിന്റലിന് 12,000 രൂപയില്‍ വിപണനം നടന്നുകൊണ്ടിരുന്ന കച്ചോലം വിദേശ ഓര്‍ഡറെത്തിയതോടെ 13,500 ലേക്ക് കയറി. മദ്ധ്യകേരളത്തിലെ സ്റോക്കിസ്റുകളുടെ പക്കല്‍ വന്‍ തോതില്‍ ചരക്കുണ്ടെങ്കിലും മാര്‍ക്കറ്റ് നിരക്ക് 15,000 എത്തിയ ശേഷം രംഗത്തിറങ്ങാമെന്ന നിലപാടിലാണ് പലരും.

റബര്‍ വിപണിയുടെ നിയന്ത്രണം ടയര്‍ കമ്പനികള്‍ വീണ്ടും കൈപ്പിടിയിലൊതുക്കി. കേന്ദ്ര സംസ്ഥാന ഏജന്‍സികളില്‍ നിന്ന് ആവശ്യാനുസരണം ഷീറ്റ് ശേഖരിച്ച് വ്യവസായികള്‍ റബറിന്റെ ഓഫ് സീസണിലെ വിലക്കയറ്റത്തിന് തുരങ്കം വെച്ചിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയ മൂലം കേരളത്തില്‍ റബര്‍ ടാപ്പിങ് നിലച്ചിരിക്കുകയാണെങ്കിലും വിലനിലവാരം പരമാവധി ഇടിക്കാനുള്ള ശ്രമമാണ് വിപണിയില്‍ അരങ്ങേറുന്നത്.

സംസ്ഥാനത്തെ പ്രമുഖ വിപണികളിലേക്ക് പോയ വാരത്തില്‍ കുറഞ്ഞതോതില്‍ മാത്രമാണ് റബര്‍ വില്‍പനയ്ക്ക് എത്തിയത്. 3225 രൂപയില്‍ ഓപ്പണ്‍ ചെയ്ത മാര്‍ക്കറ്റ് വാരാന്ത്യത്തില്‍ 3200 രൂപയായി താഴ്ന്നു. അണ്‍ ഗ്രേയിഡ് റബര്‍ 2500-2850 രൂപയിലാണ് ക്ലോസിങ് നടന്നത്.

വെളിച്ചെണ്ണ വിപണിയിലെ തളര്‍ച്ച തുടരുകയാണ്. ഉയര്‍ന്ന വില നല്‍കി എണ്ണ ശേഖരിക്കാന്‍ ഉത്തരേന്ത്യന്‍ വ്യാപാരികള്‍ താല്‍പര്യം കാണിക്കുന്നില്ല. വെളിച്ചെണ്ണ വില 3100 രൂപയില്‍ നിന്ന് 2850 ലേക്ക് ഇടിഞ്ഞത് കാര്‍ഷിക സമ്പദ് വ്യവസ്ഥയെ തളര്‍ത്തിയിരിക്കുകയാണ്.

സ്വര്‍ണ്ണ വില പവന്റെ നിരക്ക് 3416 രൂപയില്‍ നിന്ന് വാരാന്ത്യത്തില്‍ 3392 രൂപയായി. മുംബൈ വിപണിയില്‍ പത്ത് തോല സ്വര്‍ണ്ണ ബിസ്ക്കറ്റിന്റെ നിരക്ക് 52,850 രൂപയാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ നിരക്ക് ഇടിഞ്ഞത് സ്വര്‍ണ്ണ മാര്‍ക്കറ്റില്‍ ചലനമുണ്ടാക്കിയേക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X