കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ധനകാര്യകമ്മീഷന് നിര്‍ദ്ദേശം: പ്രത്യേക പരിഗണന ആവശ്യപ്പെടണം - മാണി
കോട്ടയം : പതിനൊന്നാം ധനകാര്യകമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ കാരണം കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനോട് പ്രത്യേക പരിഗണന ആവശ്യപ്പെടണമെന്ന് മുന്‍ ധനകാര്യ മന്ത്രി കെ. എം. മാണി എം. എല്‍. എ പറഞ്ഞു.
സംസ്ഥാനത്തിന്റെ ശരിയായ സാമ്പത്തികസ്ഥിതി കമ്മീഷനെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് മാണി കുറ്റപ്പെടുത്തി.