കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റബറിന്റെ ഭാവി ശോഭനമെന്ന് ബോര്‍ഡ് ചെയര്‍മാന്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: ഉപഭോഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉത്പാദനം കുറവായതിനാല്‍ റബര്‍ വിലയിടിവ് അധികകാലം നീണ്ടു നില്‍ക്കില്ലെന്ന് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു വിരമിക്കുന്ന കെ.ജെ. മാത്യു പറഞ്ഞു.റബര്‍ വില മന്ദഗതിയിലാണെങ്കിലും ക്രമാനുഗതമായി ഉയരുന്നതിനുള്ള അന്തരീക്ഷമാണ് ഇന്നുള്ളത്.

റബര്‍ ബോര്‍ഡ് ചെയര്‍മാനെന്ന നിലയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം വിരമിക്കുന്ന അദ്ദേഹം പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

റബര്‍ തടി കൊണ്ടുള്ള ഫര്‍ണിച്ചറുകള്‍ക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്താനായത് ബോര്‍ഡ് ചെയര്‍മാനെന്ന നിലയില്‍ തന്റെ നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടി.ധാരാളം റബര്‍ കര്‍ഷകരെ വിദേശങ്ങളിലയച്ച്് ഈ രംഗത്തെ പുതിയ പ്രവണതകള്‍ മനസ്സിലാക്കാന്‍ സഹായിച്ചു.

റബര്‍ തടി കയറ്റുമതി വികസനത്തിനുള്ള ഏജന്‍സിയായ്ി കേന്ദ്ര സര്‍ക്കാര്‍ റബര്‍ ബോര്‍ഡിനെ അംഗീകരിച്ചിട്ടുണ്ട്.കോട്ടയത്തും മുബൈയിലും റബര്‍ ഉത് പന്ന പരീക്ഷണ ലാബുകള്‍ സ്ഥാപിച്ചത് ഉത് പാദകര്‍ക്ക് ഗുണനിലവാരം കുറഞ്ഞ ചെലവില്‍ ഉറപ്പാക്കുന്നതിനു സഹായകമായി.

ഇതു വരെ വന്‍ തുക മുടക്കി വിദേശരാജ്യങ്ങളില്‍ പോയി പരീക്ഷണങ്ങള്‍ നടത്തിയിരുന്നവര്‍ക്ക് ഇതൊരു വന്‍ സഹായമാണ്.1990 നു ശേഷം ഇന്ത്യയില്‍ റബര്‍ കൃഷി കുറഞ്ഞു വരികയാണെന്ന് കെ.ജെ. മാത്യു പറഞ്ഞു. മാത്രമല്ല, വില കുറഞ്ഞുവരുന്നതിനാല്‍ കര്‍ഷകര്‍ റബര്‍ വെട്ടിമാറ്റുന്ന പ്രവണതയും വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ ഘടകങ്ങളെല്ലാം അന്തിമമായി റബര്‍ വില ഉയര്‍ത്തുന്നതിനു സഹായകമാകും - അദ്ദേഹം ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X