കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി വിമാനത്താവളഅവകാശഓഹരി മൂന്നുമാസത്തിനകം

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനിയുടെ 110 കോടിയുടെ അവകാശഓഹരി ഇഷ്യു മൂന്ന് മാസത്തിനുള്ളില്‍ ആരംഭിക്കും. നിലവിലുള്ള ഓഹരി ഉടമകള്‍ വാങ്ങാന്‍ തയാറായില്ലെങ്കില്‍ താത്പര്യമുള്ളവര്‍ക്ക് നല്‍കുമെന്ന് മാനേജിങ് ഡയറക്ടര്‍ സി.ബാബു രാജീവ്, ഡയറക്ടര്‍മാരായ സി.വി.ജേക്കബ്, എം.എ.യൂസഫലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കമ്പനിക്ക് ഇപ്പോള്‍ 209 കോടി രൂപയുടെ കടമാണുള്ളത്. അവകാശ ഓഹരി മുഖേന സമാഹരിക്കുന്ന തുക കൂടുതല്‍ പലിശ ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്ക് നല്‍കി ബാധ്യതകള്‍ തീര്‍ക്കും. 143 കോടി രൂപ വായ്പ നല്‍കിയിട്ടുള്ള ഹഡ്കോ പലിശ കുറയ്ക്കാമെന്ന ്സമ്മതിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ജൂലായില്‍ കമ്പനി ലാഭത്തിലെത്തുമെന്നും 2002 മാര്‍ച്ചില്‍ ലാഭവിഹിതം നല്‍കാന്‍ കഴിയുമെന്നും ഡയറക്ടര്‍മാര്‍ പറഞ്ഞു. 2004ല്‍ പബ്ലിക് ഇഷ്യു നടത്താനും പദ്ധതിയുണ്ട്.

വലിയൊരു പദ്ധതിയെന്ന നിലയില്‍ കമ്പനിയുടെ മൂലധനാടിത്തറ ശുഷ്കമായിരിക്കുന്നത് കമ്പനിയുടെ ഭാവിയെ ബാധിക്കുമെന്നതു കൊണ്ടാണ് മൂലധനം വര്‍ധിപ്പിക്കുന്നത്. ഓഹരി ഒന്നിന് പത്ത് രൂപയാണ് ഈടാക്കുക. സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനമായി നിലനിര്‍ത്തുന്നതിന് ആവശ്യമായ പണം നിശ്ചിത സമയപരിധിക്കുള്ളില്‍ നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ഡയറക്ടര്‍മാര്‍ അറിയിച്ചു.

നിലവില്‍ 96 സര്‍വീസുകളാണ് നെടുമ്പാശേരിയില്‍ നിന്നുള്ളത്. വിദേശവിമാന സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നതോടെ ഇത് 156 ആയി വര്‍ധിക്കും. ഒമ്പത് വിദേശവിമാനക്കമ്പനികള്‍ സര്‍വീസിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റ് അഞ്ച് വിമാനകമ്പനികള്‍ക്കും താത്പര്യമുണ്ട്.

വിദേശവിമാനങ്ങള്‍ വരുന്നതോടെ വിമാനത്താവളം വഴിയുള്ള ചരക്ക് നീക്കവും വിപുലമാകും. ഇപ്പോള്‍ പ്രതിദിനം 15 ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്യുന്നത് 40 ടണ്ണായി ഉയരും. കാര്‍ഗോ കോംപ്ലക്സ് പ്രവര്‍ത്തനച്ചുമതല എയര്‍ ഇന്ത്യക്കായിരിക്കും. വിദേശ സര്‍വീസുകള്‍ വരുന്നതോടെ കമ്പനിയുടെ പ്രവര്‍ത്തനലാഭം നാലിരട്ടിയാകുമെന്നും ബാബു രാജീവ് ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X